റൗഡി ബേബി പാട്ടിന് കിടിലന്‍ ഡാന്‍സുമായി കുട്ടി ജാനു! വൈറലായി വീഡിയോ! കാണൂ

By Midhun Raj

96 എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ നടിയാണ് ഗൗരി ജി കിഷന്‍. സിനിമയിലെ കുട്ടി ജാനു എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. തൃഷയുടെ കൗമാരക്കാലം അവതരിപ്പിച്ച ഗൗരിയുടെ പ്രകടനം വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. വിജയ് സേതുപതിയും തൃഷയും മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തു.

ചിത്രത്തിലെ പ്രകടനത്തിന് നിരവധി അവാര്‍ഡുകളും നടിക്ക് ലഭിച്ചിരുന്നു. 96നു ശേഷം അനുഗ്രഹീതന്‍ ആന്റണി എന്ന മലയാള ചിത്രത്തിലാണ് ഗൗരി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഗൗരിയുടെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

96 എന്ന ചിത്രം

96 എന്ന ചിത്രം

സി പ്രേംകുമാറിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു 96. ഹൈസ്‌ക്കൂളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നുളള സംഭവ വികാസങ്ങളുമാണ് ചിത്രം പറഞ്ഞത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയും ചെയ്തു. വിജയ് സേതുപതിക്കും തൃഷയും പുറമെ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട താരങ്ങള്‍ ഗൗരി കിഷനും ആദിത്യ ഭാസ്‌കറുമായിരുന്നു. 96ന്റെ വിജയത്തിനു ശേഷം ഗൗരി തരംഗമാവുകയും ചെയ്തു.

കുട്ടിജാനുവും റാമും

കുട്ടിജാനുവും റാമും

കുട്ടിജാനുവും റാമുമായിട്ടാണ് ഗൗരിയും ആദിത്യയും ചിത്രത്തില്‍ എത്തിയിരുന്നത്. ഇരുവരുടെയും പ്രകടനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. 96 പുറത്തിറങ്ങിയ ശേഷം ഇരുവരും സിനിമയില്‍ ഭാവിയുളള താരങ്ങളാണ് എല്ലാവരും അഭിപ്രായപ്പെട്ടു. 96ന്റെ വിജയത്തിനു ശേഷം സണ്ണി വെയ്ന്‍ നായകനാവുന്ന ചിത്രത്തിലാണ് ഗൗരി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

 ഗൗരിയുടെ ഡാന്‍സ്

ഗൗരിയുടെ ഡാന്‍സ്

സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ആയിരുന്നു ഗൗരിയുടെ പുതിയ വീഡിയോ പുറത്തിറങ്ങിയിരുന്നത്. അടുത്തിടെ തരംഗമായ റൗഡി ബേബി ഗാനത്തിനൊത്ത് ചുവടുവെക്കുന്ന ഗൗരിയുടെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ജെഎഫ് ഡബ്യൂ മൂവീ അവാര്‍ഡ് ചടങ്ങിനിടെ ആയിരുന്നു നടിയുടെ പ്രകടനം. കിടിലന്‍ ഡാന്‍സുമായിട്ടാണ് പുരസ്‌കാര ചടങ്ങില്‍ ഗൗരി എത്തിയിരുന്നത്.

വൈറലായി വീഡിയോ

വൈറലായി വീഡിയോ

ഗൗരിയുടെ പുതിയ വീഡിയോയ്ക്ക് നിരവധി ഷെയറുകളും കമന്റുകളും സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ധനുഷും സായി പല്ലവിയും ഒന്നിച്ച ഈ പാട്ട് നേരത്തെ ലോകമെമ്പാടുമായി തരംഗമായി മാറിയിരുന്നു. യൂടൂബില്‍ കോടിക്കണക്കിന് പേരാണ് ഗാനരംഗത്തിന്റെ വീഡിയോ കണ്ടിരുന്നത്. എല്ലാവര്‍ക്കും ഇഷ്ടമായൊരു ഗാനത്തിന് നൃത്തച്ചുവടുകളുമായി ഗൗരി എത്തിയപ്പോള്‍ അതിന് ചടങ്ങില്‍ മികച്ച സ്വീകാര്യത തന്നെ ലഭിച്ചു.

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X