അനായാസമായി അഭിനയിക്കുന്ന സൂപ്പര്‍സ്റ്റാറാണ് അദ്ദേഹം, ദളപതി വിജയെ കുറിച്ച് ഗൗരി കിഷന്‍

By Midhun Raj

96 എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയില്‍ തരംഗമായ താരമാണ് ഗൗരി കിഷന്‍. വിജയ് സേതുപതിയും തൃഷയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 96ന് പിന്നാലെ നായികയായും സഹനടിയായുമെല്ലാം ഗൗരി കിഷന്‍ സിനിമകളില്‍ തിളങ്ങി. തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലുമെല്ലാം ഗൗരി എത്തിയിരുന്നു.

സ്റ്റൈലിഷ് ചിത്രങ്ങളുമായി കരിഷ്മ താനാ, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

മോളിവുഡില്‍ അനുഗ്രഹീതന്‍ ആന്റണിയാണ് ഗൗരി കിഷന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. സണ്ണി വെയ്ന്‍ നായകനായ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. അതേസമയം ദളപതി വിജയുടെ മാസ്റ്ററാണ് ഗൗരിയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ചിത്രം. മാസ്റ്ററില്‍ സവിത എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് നടി എത്തിയത്.

മാസ്റ്ററില്‍ വിജയ്‌ക്കൊപ്പമുളള

മാസ്റ്ററില്‍ വിജയ്‌ക്കൊപ്പമുളള സീനുകളിലാണ് ഗൗരി എത്തിയത്. അതേസമയം മാസ്റ്ററില്‍ ദളപതിക്കൊപ്പമുളള അനുഭവം നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരി പങ്കുവെച്ചിരുന്നു. അനായാസമായി അഭിനയിക്കുന്ന സൂപ്പര്‍സ്റ്റാറാണ് അദ്ദേഹമെന്ന് നടി പറയുന്നു. സ്റ്റണ്ട് ആയാലും ഡാന്‍സ് ആയാലും ഇമോഷണലി ആയാലും എല്ലാം സ്‌റ്റൈല്‍ ആണ്.

നമ്മളൊക്കെ വിചാരിക്കും പോലെ

നമ്മളൊക്കെ വിചാരിക്കും പോലെ അത് ഇന്‍ബോണ്‍ അല്ല. സാറിന്‌റെത് സിനിമാ കുടുംബം ആണെങ്കിലും അദ്ദേഹത്തിന്‌റെതായ ഒരു ഹോം വര്‍ക്ക് പോകുന്നുണ്ട്. വര്‍ഷങ്ങളായി പോകുന്ന ഡാന്‍സ് ക്ലാസായാലും ഫൈറ്റ് ആയാലും എല്ലാം അദ്ദേഹം ഇതിലേക്ക് കൂട്ടിച്ചേര്‍ത്തു. അല്ലാതെ ഈസിയായി ഒന്നും വന്നതല്ല, നടി പറയുന്നു.

വളരെ സിന്‍സിയര്‍ ഡെഡിക്കേറ്റഡ്

വളരെ സിന്‍സിയര്‍ ഡെഡിക്കേറ്റഡ് ആയിട്ടുളള ഒരു പ്രൊഫഷണല്‍ ആണ് അദ്ദേഹം. ഒരു പുതിയ ആക്ടര്‍ എന്ന നിലയ്ക്ക് എനിക്ക് വിജയ് സാറിന്‌റെ അടുത്ത് നിന്ന് കുറെ പഠിക്കാന്‍ പറ്റി എന്നും ഗൗരി പറഞ്ഞു. അദ്ദേഹം വളരെ സന്തോഷവാന്‍ ആണ്. വളരെ ശാന്തമാണ് ചിലപ്പോള്‍. എനിക്ക് ലോംഗ് ഷെഡ്യൂള്‍ ഉണ്ടായതിനാല്‍ അവസാനം ഒകെ ആയപ്പോള്‍ ഭയങ്കര ജോളി ആയിരുന്നു.

നല്ലൊരു ലിസണര്‍ ആണ് ദളപതിയെന്നും

നല്ലൊരു ലിസണര്‍ ആണ് ദളപതിയെന്നും ഗൗരി പറഞ്ഞു. മാസ്റ്ററിന്‌റെ സെറ്റില്‍ ഞാന്‍ കോളേജ് കട്ട് ചെയ്ത് എത്തിയ കഥ പറയുമ്പോള്‍ അദ്ദേഹത്തിന്‌റെ കോളേജിലെ ചില കഥകള്‍ പറയും. അദ്ദേഹത്തിന്‌റെ കൂടെ അങ്ങനെ കുറെ രസകരമായ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. എന്തായാലും ഈ ചെറുപ്പ കാലയളവില്‍ വിജയ് സേതുപതി, വിജയ്, ധനുഷ് ഇവരുടെ കൂടെയൊക്കെ അഭിനയിക്കാന്‍ പറ്റിയത് വലിയ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്നു എന്നും നടി പറഞ്ഞു. അതേസമയം തമിഴില്‍ കര്‍ണ്ണന്‍ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ധനുഷ് ചിത്രം വിജയം നേടിയിരുന്നു.

More from Filmibeat

Read more about: vijay gouri g kishan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X