സംവിധായകര്‍ക്കെതിരെ ഗൗതമി
ഒരുകാലത്ത് മലയാളികളുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് നിറങ്ങള്‍ ചാര്‍ത്തിയ നായികയായിരുന്നു ഗൗതമി. മെലിഞ്ഞു കൊലുന്നനെയുള്ള ഈ തമിഴ്‌നാട്ടുകാരി മലയാളത്തില്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം മികച്ചതായിരുന്നു. ഇക്കൂട്ടത്തില്‍ എന്നും ഓര്‍മ്മിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങളായി ഹിസ് ഹൈനസ് അബ്ദുള്ളയിലേയും വിദ്യാരംഭത്തിലേയുമെല്ലാം കഥാപാത്രങ്ങളുണ്ട്.
കുറച്ചുനാളായി അഭിനയിത്തില്‍ സജീവമല്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട വേദികളില്‍പ്പലതിലും ജീവിതപങ്കാൡയായ കമല്‍ ഹസ്സനൊപ്പം ഗൗതമിയുമുണ്ട്. അടുത്തിടെ തിരുവനന്തപുരത്ത് ചലച്ചിത്രോത്സവത്തിനെത്തിയ ഗൗതമി താന്‍ അധികം വൈകാതെ സിനിമയിലേയ്ക്ക് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം പുത്തന്‍ സംവിധായകര്‍ക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയിരിക്കുകയാണ് താരം. ഇപ്പോഴത്തെ സംവിധായകരില്‍ പലരും സിനിമയെ ഒരു കച്ചവടമായി മാത്രമാണ് കാണുന്നതെന്നും എങ്ങനെ നന്നായി കഥപറയാമെന്നകാര്യത്തെക്കുറിച്ച് ആരും അധികം ചിന്തിക്കുന്നില്ലെന്നും താരം പറഞ്ഞു.
ഇന്നത്തെ സിനിമ നിര്‍മ്മിക്കപ്പെടുന്നത് ബിസിനസ് ലാഭത്തിന് വേണ്ടിയുള്ള കണക്കുകൂട്ടലുകളുമായിട്ടാണ്. സിനിമ ഒരു നല്ല കച്ചവടം തന്നെയാണ് പക്ഷേ ഒരു ചിത്രം ചെയ്യാനൊരുങ്ങുമ്പോള്‍ ഒരു സംവിധായകന്‍ ആദ്യം ചിന്തിക്കേണ്ടത് താന്‍ പറയാന്‍ ഉദ്ദേശിക്കുന്ന രീതിയിലാണോ കഥയുടെ തിരക്കഥതയ്യാറാക്കിയിരിക്കുന്നത് എന്നാണ്- ഗൗതമി പറഞ്ഞു.
സിനിമയുടെ വ്യത്യസ്ത ആശയങ്ങളെക്കുറിച്ച് വിവിധ തലമുറയിലെ സംവിധായകരും അഭിനേതാക്കളും പങ്കെടുത്ത ഒരു ചാനല്‍ പരിപാടിക്കിടെയാണ് ഗൗതമി സംവിധായകര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന താന്‍ സിനിമയില്‍ മികച്ചൊരു തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണെന്നും നല്ല അവസരം ലഭിച്ചാല്‍ തിരിച്ചുവരവ് നടത്തുമെന്നും ഗൗതമി പറഞ്ഞു.


Click it and Unblock the Notifications











