ഗൗതം കാര്‍ത്തിക്ക് ചിത്രം മിസ്റ്റര്‍ ചന്ദ്രമൗലിയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ
മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ഗൗതം കാര്‍ത്തിക്ക്. ചിത്രത്തില്‍ നായക വേഷത്തിലായിരുന്നു താരം എത്തിയിരുന്നത്. തോമസ് എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ഗൗതം കാര്‍ത്തിക്ക് എത്തിയിരുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനം നടത്താന്‍ ഗൗതമിന് സാധിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ താരത്തിനുളള നിരവധി പുരസ്‌കാരങ്ങള്‍ നടന്‍ സ്വന്തമാക്കിയിരുന്നു.
മണിരത്‌നം ചിത്രത്തിനു ശേഷവും നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഗൗതം അഭിനയിച്ചിരുന്നു. ഗൗതമിന്റെതായി പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രം യെനമോ യെതോ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. രവി ത്യാഗരാജ സംവിധാനം ചെയ്ത ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗായിരുന്നു നായികയായി എത്തിയിരുന്നത്. നാനിയും നിത്യ മേനോനും തകര്‍ത്തഭിനയിച്ച തെലുങ്ക് ചിത്രം അലാ മൊതലെന്തിയുടെ തമിഴ് റീമേക്കായിരുന്നു യെനമോ യെതോ.

ഡി.ഇമ്മാന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍ എന്ന ചിത്രമാണ് ഗൗതം കാര്‍ത്തിക്കിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം. ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം തുല്ല്യ പ്രാധാന്യമുളള വേഷത്തിലായിരുന്നു ഗൗതം കാര്‍ത്തിക്ക് എത്തിയിരുന്നത്. അറുമുഖ കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഡാര്‍ക്ക് കോമഡി വിഭാഗത്തില്‍പ്പെട്ടൊരു ചിത്രമായാണ് പുറത്തിറങ്ങിയിരുന്നത്.ഗൗതം നായകനാവുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ചന്ദ്രമൗലി.

തിരു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഗൗതമിന്റെ പിതാവ് കാര്‍ത്തിക്കും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. വരലക്ഷ്മി ശരത് കുമാറും റെജീനയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായാണ് മിസ്റ്റര്‍ ചന്ദ്രമൗലി ഒരുക്കിയിരിക്കുന്നത്. കാര്‍ത്തിക്കും ഗൗതമും തന്നെയാണ് ചിത്രത്തിന്റെ ട്രെയിലറില്‍ തിളങ്ങിയിരിക്കുന്നത്.


Click it and Unblock the Notifications











