നമ്മുടെ നാടല്ലേ.! നമ്മളല്ലേ ഒറ്റക്കെട്ടായി നിന്ന് തീരുമാനങ്ങള്‍ എടുക്കേണ്ടത്! ജിപിയുടെ വീഡിയോ

By Midhun Raj

ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കേരളത്തിലെ വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിരാവിലെ തന്നെ തങ്ങളുടെ വിലയേറിയ വോട്ട് രേഖപ്പെടുത്താനായി എല്ലാവരും പോളിംഗ് ബുത്തുകളിലെത്തിയിരുന്നു. സിനിമാതാരങ്ങളും രാഷ്ട്രീയ പ്രമുഖരും സാസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുളളവരെല്ലാം വോട്ട് ചെയ്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
പങ്കുവെച്ചിരുന്നു. തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയും മറ്റുളളവരോട് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടുമാണ് എല്ലാവരും എത്തുന്നത്.

കൂട്ടത്തില്‍ അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. എല്ലാവരോടും നിര്‍ബന്ധമായും വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായിട്ടാണ് ജിപി എത്തിയിരിക്കുന്നത്. വോട്ട് ചെയ്യാത്തവരുണ്ടെങ്കില്‍ മടിച്ചുനില്‍ക്കാതെ പോയി വോട്ട് ചെയ്യണമെന്നും മാത്രമല്ല നിങ്ങളുടെ സുഹൃത്തുക്കള്‍ വോട്ട് ചെയ്യുന്നില്ലെങ്കില്‍ അവര്‍ക്കൊരു പ്രചോദനമായി മാറണമെന്നും വീഡിയോയിലൂടെ നടന്‍ പറയുന്നുണ്ട്.

ജിപിയുടെ വാക്കുകള്‍ ഇങ്ങനെ

ജിപിയുടെ വാക്കുകള്‍ ഇങ്ങനെ

എല്ലാവര്‍ക്കും നമസ്‌കാരം, ഇന്ന് നമ്മുടെ നാട്ടില്‍ ഒരു വലിയ ഉല്‍സവം തന്നെ നടക്കുകയാണ്. എല്ലാവരും അതിന്റെ ഭാഗമാകുന്നുണ്ടെന്ന് വിശ്വസിക്കുന്നു. നമ്മുടെ നാട്ടില് ഇത്രയും വലിയൊരു തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍, ഇത്രയും വലിയൊരു ആഘോഷം നടക്കുമ്പോള്‍ അതിന്റെ ഭാഗമാവുക എന്നുളളത് നമ്മുടെ ഉത്തരവാദിത്വമാണ്. കാരണം ഇത്തരം ചടങ്ങുകളുടെ ഭാഗമാവുമ്പോഴാണ് നമ്മുടെ നാടിനോടുളള സ്‌നേഹവും അടുപ്പവും ഉത്തരവാദിത്വവും ഒകെ കൂടുന്നത്.

എല്ലാവരും പോയി വോട്ട് ചെയ്യുക

എല്ലാവരും പോയി വോട്ട് ചെയ്യുക

അതുകൊണ്ടു തന്നെ എല്ലാവരും പോയി വോട്ട് ചെയ്യുക. വോട്ട് ചെയ്യാത്തവരുണ്ടെങ്കില്‍ മടിച്ചുനില്‍ക്കാതെ പോയി വോട്ട് ചെയ്യുക. മാത്രമല്ല നിങ്ങളുടെ സുഹൃത്തുക്കള്‍ വോട്ട് ചെയ്യുന്നില്ലെങ്കില്‍ അവര്‍ക്ക് പ്രചോദനം നല്‍കുക. നമ്മുടെ നാടല്ലേ, നമ്മളല്ലേ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ നാട്ടിലെ തീരുമാനങ്ങളെല്ലാം എടുക്കേണ്ടത്. അപ്പോ എന്തായാലും എല്ലാവരും പോയി വോട്ട് ചെയ്യുക,വീട്ടില്‍ ഒകെ എല്ലാവരോടും പറയുക. അര്‍ഹതപ്പെട്ടവര്‍ വിജയിക്കട്ടെ.

ജിപിയുടെ ഇന്സ്റ്റഗ്രാം വീഡിയോ

ജിപിയുടെ ഇന്സ്റ്റഗ്രാം വീഡിയോ

താരങ്ങളില്‍ അധികപേരും

താരങ്ങളില്‍ അധികപേരും

അതേസമയം ഗോവിന്ദ് പത്മസൂര്യയെ പോലെ താരങ്ങളില്‍ അധികപേരും ജനങ്ങളോട് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി എത്തുന്നുണ്ട്. നടന്‍ മോഹന്‍ലാലും വോട്ട് ചെയ്ത ശേഷം ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്റെ വോട്ടവകാശം ഞാന്‍ വിനിയോഗിച്ചു നിങ്ങളും വിനിയോഗിക്കുക എന്നായിരുന്നു നടന്‍ വീഡിയോയിലൂടെ എല്ലാവരോടുമായി അഭ്യര്‍ത്ഥിച്ചത്. തിരുവനന്തപുരത്തെ നേമം മുടവന്‍മുകളിലെ ഗവ. സ്‌കൂളിലായിരുന്നു സൂപ്പര്‍താരം വോട്ട് ചെയ്യാനായി എത്തിയിരുന്നത്.

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X