ഹലോ.. അജ് നബിയില്‍ നായകനായി ഗോവിന്ദ് പത്മസൂര്യ

By Meera Balan

നായകനായും അവതാരകാനായും തിളങ്ങുന്ന യുവതാരം ഗോവിന്ദ് പത്മസൂര്യ ബഹുഭാഷ ചിത്രങ്ങളില്‍. ദ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സംവിധായകന്‍ വിനില്‍ വാസു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഗോവിന്ദ് പത്മസൂര്യ നായകനാവുന്നത്. മുംബൈ പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രത്തിന് ഹലോ അജ്‌നബി എന്നാണ് പേരിട്ടിരിയ്ക്കുന്നത്.

വേറിട്ട പ്രമേയമാണ് ചിത്രം പറയുന്നത്. നാല് പുരുഷന്‍മാരുടേയും ഒരു സ്ത്രീയുടേയും കഥയാണ് സിനിമ പറയുന്നത്. ഓരോരുത്തര്‍ക്കും പറയാന്‍ അവരവരുടേതായ ഒരു പ്രണയകഥയുണ്ട്. രാഹുല്‍ രവീന്ദ്രന്‍, റീത്ത് മസുംദേര്‍, നാസര്‍ മഹേഷ് മഞ്രേക്കര്‍, അനൂജ് സക്‌സേന, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2015 ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കുന്നത്.

Govind Padmasoorya

2008ല്‍ എംജി ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെ ഗോവിന്ദ് നായകനായി അരങ്ങേറി. അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ ഈ ചിത്രം നേടുകയുണ്ടായി. കൊമേഴ്‌സ്യല്‍ ചിത്രങ്ങളില്‍ ഗോവിന്ദിന് ബ്രേക്ക് നല്‍കിയത് ഐജി എന്ന ചിത്രമായിരുന്നു.

ഡാഡി കൂള്‍, കൊളെജ് ഡേയ്‌സ്, നത്തോലി ഒരു ചെറിയ മീനല്ല, വര്‍ഷം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ അവതാരാകനെന്ന നിലയില്‍ ഗോവിന്ദ് കഴിവ് തെളിയിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X