മലയാളത്തില്‍ ഒരു യുവനടന്‍ കൂടി ഗായകനാവുന്നു
പാടുന്ന നായകന്മാരുടെ ഇടയിലേക്ക് യുവനടനും റിയാലിറ്റി ഷോ അവതാരകനുമായ ജി.പി എന്നറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യയും. മുപ്പത്തിരണ്ടാം അദ്ധ്യായം ഇരുപത്തിമൂന്നാം വാക്യം എന്ന സിനിമയിലൂടെയാണ് പദ്മസൂര്യ ഗായകനാവുന്നത്.
സന്തോഷ് വര്‍മ രചിച്ച് ബിജിബാല്‍ ഈണം പകര്‍ന്ന 'താഴെ വീണുവോ വിണ്ണില്‍ നിന്നുമെന്‍ തലവര' എന്നു തുടങ്ങുന്ന ഗാനമാണിത്. അര്‍ജുന്‍ പ്രഭാകറും ഗോകുല്‍ രാമകൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ്മുപ്പത്തിരണ്ടാം അദ്ധ്യായം ഇരുപത്തിമൂന്നാം വാക്യം.

സിനിമയില്‍ മൂന്ന് ഭാവങ്ങളിലാണ് ജി.പി എത്തുന്നത്. ഫ്രെഡി എന്നാണ് കഥാപാത്രത്തിന്റെ പേര്. നായികയാവുന്ന മിയ ജോര്‍ജിന് ഒരു മാദ്ധ്യമ പ്രവര്‍ത്തകയുടെ വേഷമാണ്. ച്ിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍
പി.ബാലചന്ദ്രന്‍, സുനില്‍ സുഖദ,ശശി കലിംഗ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഗൗരി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.


Click it and Unblock the Notifications