For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ത്രീകളെക്കാള്‍ വലിയ മാറിടമുള്ളവന്‍, തടിയന്‍, വിഡ്ഢി!! ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് ഗോവിന്ദ്

  |

  സെലിബ്രിറ്റികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ബോഡി ഷെയിമിങ്ങ്. ശരീരത്തിന്റെ വലിപ്പ ചെറുപ്പത്തിന്റെ അടിസ്ഥാനത്തിൽ താരങ്ങൾക്ക് നേരിടേണ്ടി വരുന്നത് വലിയ വിമർശനങ്ങളാണ്. ഇപ്പോഴിത നേരിട്ട ബോഡി ഷെയിമ്മിങ്ങനെ കുറിച്ചും അത് ജിവിതത്തിൽ കൊണ്ട് വന്ന മാറ്റങ്ങളെ കുറിച്ച് സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. തന്റെ ജിം വാർഷിക ദിനത്തിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു നേരിട്ട പരിഹാസങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.

  ആദ്യ ദിനം ഷൂട്ടിങ്ങ് ലൊക്കേഷനിൽ പൊട്ടിക്കരഞ്ഞ് ദീപിക പദുകോൺ!! ആദ്യ രംഗം തന്നെ കൈവിട്ട് പോയി, ലക്ഷ്മിയാകൻ അത്ര എളുപ്പമല്ല...

  ഇന്നെനിക്ക് ഏറെ പ്രത്യേകതയുള്ള ദിവസമാണ്. ഇന്നാണ് എന്റെ ജിം വാർഷിക ദിനം. എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റി മറിച്ച ദിവസം. അതും ഏറെ നല്ലതിന്. ഞാൻ ഓരോ ഏരോ വിഷയങ്ങളെ സമീപിക്കുന്ന രീതി, എന്നെ നോക്കി കണ്ടിരുന്ന തീതി എല്ലാ മറിമറിഞ്ഞു.ഇപ്പോഴും ഒരുപാട് പേര്‍ എന്നോട് ചോദിക്കും, ജിമ്മും വ്യായാമവുമൊക്കെ തുടങ്ങണം, മാറണം എന്ന് പെട്ടെന്ന് തോന്നിയത് എന്തുകൊണ്ടാണെന്ന്. അവരോട്, ഉത്തരം വളരെ ലളിതമായി ഉറക്കെ പറയാം, ബോഡി ഷെയ്മിങ്. ചിലര്‍ക്ക് ഇത് വളരെ നിസാരമായി തോന്നാം.

  നടൻ കുഞ്ചാക്കോ ബോബന് നേരെയുണ്ടായ വധശ്രമം!! പ്രതിക്ക് ഒരു വര്‍ഷം തടവുശിക്ഷ

  ഞാനൊരു ഇര

  ഞാനൊരു ഇര

  നിങ്ങൾക്കതിനെ എങ്ങനെ വേണമെങ്കിലും കാണാം. പക്ഷെ ബോഡിങ് ഷെയ്മിങ്ങ് എന്നത് ഗുരുതര രോഗം പോലെ ചിലരെ ബാധിച്ചേക്കും, ഒരാളുടെ ആത്മവിശ്വാസത്തേും സമൂഹിക ജീവിതത്തേയും തകർക്കും.വിടെയും പരിഹസിക്കപ്പെടുമെന്ന ഭയം കാരണം സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടും. അപകർഷതാ ബോധത്തിലേക്കും അതുവഴി നിരാശയിലേക്കും ഒരുവനെ കൊണ്ട് ചെന്നെത്തിക്കും. ഞാനതിന് ഒരു ഉദാഹരണമാണ് , ഇരയാണ്.

  അടുത്ത ആളുകൾ തന്നെ വിമർശിച്ചു

  അടുത്ത ആളുകൾ തന്നെ വിമർശിച്ചു

  എനിയ്ക്ക് ചുറ്റുമുളള പലരും ഇത് ഓർക്കുന്നില്ല. മനസ്സിലാക്കിയിട്ടുമില്ല. പല സാഹചര്യങ്ങളിലായി അവർ എന്നെ ബോഡി ഷെയ്മിങ്ങ് നടത്തിയിട്ടുണ്ട്. എന്നെ തടിയൻ എന്ന് വിളിച്ച് കളിയാക്കിയിട്ടുണ്ട്. സത്രീകളെക്കാൾ വലിയ മാറിടം ഉള്ളവൻ എന്ന് വിളിച്ചിട്ടുണ്ട്. വിഡ്ഡിയെ പോലുണ്ടെന്ന് എന്റെ രൂപം കണ്ട് പരിഹസിക്കപ്പെട്ടിട്ടുണ്ട്. ഇതാണ് ലോകം.

   ഇതൊരു നിസ്സാരമായ കാര്യം

  ഇതൊരു നിസ്സാരമായ കാര്യം

  ‌ഭൂരിഭാഗം ആളുകൾക്കും ബോഡി ഷെയ്മിങ്ങ് ഒരു നിസ്സാരമായ ഒരു കാര്യമാണ്. പലരും അത് ശ്രദ്ധിക്കാറു പോലുമില്ല. പക്ഷെ നിരന്തരം തമാശകൾ നിരന്തരമായി കേൾക്കുന്ന ഒരാൾ കടുത്ത മാനസിക സംഘർഷത്തിലേയ്ക്ക് വഴുതി വീഴും. മനാസികമായും ശരീരികമായും തകരാം.ഈ അധിക്ഷേപങ്ങളും കുത്തുവാക്കുകളും പരിഹാസങ്ങളും തന്നെയാണ് സ്വയം കണ്ടെത്തലിന്റെ വഴിയിലേക്ക് എന്നെ കൊണ്ടെത്തിച്ചത്.

  ഏറ്റവും മികച്ച ഞാൻ

  ഏറ്റവും മികച്ച ഞാൻ

  അപ്പോൾ ഇതാ ഞാൻ, ഒരു വർഷത്തിന് ശേഷം ഇതുവരെയുള്ള ഏറ്റവും മികച്ച ഞാൻ. എന്റെ ജീവിതത്തിലെ ബോഡി ഷെയ്മേഴ്സിനോടാണ് ഈ മാറ്റത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നത്. നന്ദി. 110 കിലോയിൽ നിന്ന് 80 കിലോയിലേയ്ക്ക് ഇനിയുമേറെ ദൂരം പോകാറുണ്ട്. ഗോവിന്ദ് ഫേസ്ബുക്കിൽ കുറിച്ചു. ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു ഗോവിന്ദ് ഫേസ്ബുക്കിൽ കുറിച്ചു.

  English summary
  govind vasantha facebook post about body shaming
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X