49ാമത്തെ വയസ്സില്‍ വീണ്ടും വിവാഹം ചെയ്തു! വെളിപ്പെടുത്തലുമായി നടന്‍ ഗോവിന്ദ
ബോളിവുഡിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായി തിളങ്ങിയ നടനാണ് ഗോവിന്ദ. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ 49ാം വയസില്‍ ഭാര്യയെ വീണ്ടും വിവാഹം ചെയ്തതായി നടന്‍ തുറന്നുപറഞ്ഞിരുന്നു. ടെലിവിഷന്‍ ഷോ ആയ ആപ് കി ആദാലത്തിലാണ് ഭാര്യയെ താന്‍ വീണ്ടും വിവാഹം കഴിച്ചിരുന്നുവെന്ന് നടന്‍ വെളിപ്പെടുത്തിയത്.
ഇത് തന്റെ അമ്മയുടെ തീരുമാനം ആയിരുന്നുവെന്നും ഗോവിന്ദ പറയുന്നു. 1987ലാണ് ഗോവിന്ദയും ഭാര്യ സുനിതയും ആദ്യം വിവാഹിതരാകുന്നത്. തനിക്ക് ന്യൂമറോളജി, ജ്യോതിഷം തുടങ്ങിയ കാര്യങ്ങളില്‍ വലിയ വിശ്വാസമാണെന്നും നടന്‍ പറയുന്നു. ന്യൂമറോളജി പ്രകാരമാണ് താന്‍ ഗോവിന്ദ എന്ന് പേര് സ്വീകരിച്ചതെന്നും നടന്‍ പറയുന്നു.

സുനിതയെ ആദ്യ വിവാഹം കഴിച്ചപ്പോള്‍ അത് സ്വകാര്യ ചടങ്ങായിരുന്നുവെന്നും നടന്‍ വെളിപ്പെടുത്തി. അന്ന് തിളങ്ങിനില്‍ക്കുന്ന ഒരു നടന്‍ വിവാഹിതനായാല്‍ ആരാധക പിന്തുണ കുറയുമെന്ന ധാരണയുണ്ടായിരുന്നു. അത് കൊണ്ടാണ് വിവാഹം രഹസ്യമാക്കി വെച്ചിരുന്നത്.
ഒരു നായകന് വേണ്ട രൂപമൊന്നും അന്ന് ഉണ്ടായിരുന്നില്ല, അതുകൊണ്ട് സിനിമയില്‍ വിജയിക്കാനായി പതിനാലാം വയസ് മുതല്‍ ഇരുപത്തി നാല് ലക്ഷം തവണ ഗായത്രി മന്ത്രം താന്‍ ഉരുവിട്ടിരുന്നതായി അഭിമുഖത്തില്‍ സംസാരിക്കവേ നടന്‍ വെളിപ്പെടുത്തി.


Click it and Unblock the Notifications