ഡാന്‍സ് റിയാലിറ്റി ഷോകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രാലയം!

വിവിധ ചാനലുകളിലായി വ്യത്യസ്തമായ നിരവധി റിയാലിറ്റി ഷോകളാണ് സംപ്രേഷണം ചെയ്യുന്നത്. ചാനല്‍ പരിപാടികളിലെ അവിഭാജ്യ ഘടകങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇത്തരം പരിപാടികള്‍. പാട്ടും നൃത്തവും അഭിനയവുമൊക്കെയായി നിരവധി പ്രതിഭകളാണ് ഇത്തരത്തില്‍ റിയാലിറ്റി ഷോകളിലൂടെ കടന്നുവരുന്നത്. കലാരംഗത്ത് പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം റിയാലിറ്റി ഷോയും മികച്ച അവസരമാണ്. റിയാലിറ്റി ഷോയുടെ ഉള്ളടക്കത്തേയും വിധിനിര്‍ണ്ണയത്തെക്കുറിച്ചുമൊക്കെയായി പല തരത്തിലുള്ള ചര്‍ച്ചകളും നടന്നുവരുന്നുണ്ട്. കുട്ടികളെ മുന്‍നിര്‍ത്തിയുള്ള പരിപാടികളുടെ അവതരണവും ഉള്ളടക്കവുമൊക്കെ തയ്യാറാക്കുമ്പോള്‍ കുറേയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഇക്കാര്യത്തില്‍ വിശദമായ നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്രമന്ത്രാലയത്തിന്റെ ഉത്തരവും എത്തിയിട്ടുണ്ട്.

കുട്ടികളെ അണിനിരത്തിയുള്ള ഡാന്‍സ് റിയാലിറ്റി ഷോകള്‍ക്കുള്ള മുന്നറിയിപ്പാണ് പുറത്തുവന്നിട്ടുള്ളത്. സിനിമയിലെ ഗാനരംഗങ്ങളുമായി കുട്ടികളെത്തുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കായുള്ള ഗാനങ്ങളും പ്രകടനവുമൊക്കെയാണെങ്കില്‍ അത്തരം രംഗങ്ങള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കരുതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. ഏത് ഗാനത്തിനൊപ്പവും പെര്‍ഫോം ചെയ്യാമെന്ന അവസ്ഥയായിരിക്കില്ല ഇനി. കുട്ടികള്‍ക്കായുള്ള ഗാനങ്ങളും പ്രകടനങ്ങളുമൊക്കെയായിരിക്കണം ഇത്തരം റിയാലിറ്റി ഷോകളിലുണ്ടാവേണ്ടതെന്നും കേന്ദ്രമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Dance

റേറ്റിംഗ് നിലനിര്‍ത്താനായുള്ള മത്സരത്തിനിടയില്‍ പലപ്പോഴും റിയാലിറ്റി ഷോകളുടെ നിലവാരം ചോദ്യചിഹ്നമായി മാറാറുണ്ട്. കുട്ടികളേയും കുടുംബ പ്രേക്ഷകരേയും പിടിച്ചിരുത്തുന്ന തരത്തിലുള്ള പരിപാടികളുമായി എത്താനുള്ള മത്സരത്തിലാണ് ചാനലുകള്‍. കൃത്യമായ മാര്‍ഗനിര്‍ദേശമില്ലാത്തതും മോണിറ്ററിംഗ് നടക്കാത്തുമൊക്കെയായിരുന്നു നിലവാരത്തകര്‍ച്ചയിലേക്ക് നയിച്ചിരുന്നത്. പുതിയ ഉത്തരവ് പുറത്തുവന്നതോടെ ഇക്കാര്യത്തില്‍ മാറ്റമുണ്ടാവുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X