മഞ്ജു വാര്യരുടെ കരുതലിനെ കുറിച്ച് ഗ്രേസ് ആന്റണി, അനുഭവം പങ്കുവെച്ച് കുമ്പളങ്ങി താരം

By Midhun Raj

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങിയിലെ സിമി എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. കുമ്പളങ്ങിക്ക് പിന്നാലെ നായികയായും സഹനടിയായുമെല്ലാം ഗ്രേസ് ഇന്‍ഡസ്ട്രിയില്‍ സജീവമായി. ഒടിടി പ്ലാറ്റ്‌ഫോം വഴി പ്രേക്ഷകരിലേക്ക് എത്തിയ ഹലാല്‍ ലവ് സ്‌റ്റോറിയാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സക്കറിയ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് ഗ്രേസ് ആന്റണി കാഴ്ചവെച്ചത്.

grace antony-manju warrier

അതേസമയം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ച അനുഭവം ഗ്രേസ് പങ്കുവെച്ചിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവന്‍കോഴി എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്. ചിത്രത്തില്‍ ഷീബ എന്ന കഥാപാത്രത്തെയാണ് ഗ്രേസ് അവതരിപ്പിച്ചത്. എന്തു കരുതലാണെന്നോ ചേച്ചിക്കെന്ന് മഞ്ജു വാര്യരെ കുറിച്ച് ഗ്രേസ് ആന്റണി പറയുന്നു. എപ്പോഴും ചേച്ചി ഒപ്പം നിര്‍ത്തും. ലൊക്കേഷനില്‍ വെച്ച് മോളെ എന്നു വിളിച്ച് സ്‌നേഹത്തോടെയും സ്വാതന്ത്ര്യത്തോടെയും അമ്മമാര്‍ മഞ്ജു ചേച്ചിയുടെ ചുറ്റും കൂടുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു, നടി പറയുന്നു.

ഇനി നായികയായി മാത്രമേ അഭിനയിക്കൂ എന്ന നിര്‍ബന്ധമൊന്നും ഇല്ലെന്നും, അഭിനയിക്കണം എന്നു മാത്രമേ ആഗ്രഹമുള്ളൂ, ഏത് റോളും ചെയ്യും എന്ന് ഗ്രേസ് പറഞ്ഞു. അന്യഭാഷകളിലേക്ക് പ്ലാനുണ്ടോ എന്ന ചോദ്യത്തിന്‌ നയന്‍താര നായികയായ മൂക്കൂത്തി അമ്മനിലേക്ക് വിളിച്ചിരുന്നു എന്നും പക്ഷേ അന്ന് ഹലാലിന്റെ ഡേറ്റുമായി ക്ലാഷ് വന്നു എന്നും നടി പറഞ്ഞു. അന്യ ഭാഷകളില്‍ നല്ല ഓഫര്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും, അഭിമുഖത്തില്‍ ഗ്രേസ് ആന്റണി പറഞ്ഞു.

Recommended Video

ഗായികയായും പൊളിച്ചടുക്കി മഞ്ജു വാര്യര്‍ | FilmiBeat Malayalam

ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് ഗ്രേസ് ആന്റണി. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ ടീന എന്ന കഥാപാത്രം നടിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ കാമ്പോജി, ജോര്‍ജ്ജേട്ടന്‍സ് പൂരം, ലക്ഷ്യം, മാച്ച് ബോക്‌സ് തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചു. തുടര്‍ന്നാണ് കുമ്പളങ്ങി നൈറ്റ്‌സില്‍ ഗ്രേസ് ആന്റണി പ്രധാന വേഷത്തില്‍ എത്തിയത്. മലയാളത്തില്‍ അജു വര്‍ഗീസ് നായകനായ സാജന്‍ ബേക്കറി സിന്‍സ് 1962ആണ് നടിയുടെ എറ്റവും പുതിയ ചിത്രം.

Read more about: grace antony manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X