കുമ്പളങ്ങിയിലെ സിമിക്ക് ശേഷം ഗ്രേസ് ആന്റണി! വൈറലായി പുതിയ പോസ്റ്റര്‍! കാണൂ
കുമ്പളങ്ങി നൈറ്റ്‌സിലെ സിമിയായി വന്ന് ശ്രദ്ധേയ പ്രകടനം നടത്തിയ താരമാണ് ഗ്രേസ് ആന്റണി. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ നായികയായുളള നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാപ്പി വെഡ്ഡിംഗ്‌സിലൂടെ ശ്രദ്ധേയായ നടി ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ സിനിമ കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. കുമ്പളങ്ങിയുടെ വിജയത്തിന് ശേഷം വിനയ് ഫോര്‍ട്ടിന്റെ തമാശയിലാണ് നടി എത്തുന്നത്.
ഗ്രേസ് ആന്റണിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറക്കാര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. വിനയ് ഫോര്‍ട്ട് തന്നെയായിരുന്നു നടിയുടെ ചിത്രം പങ്കുവെച്ച് എത്തിയിരുന്നത്. നവാഗതനായ അഷ്റഫ് ഹംസയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സഹനടിയായി മലയാളത്തില്‍ തിളങ്ങിയ ദിവ്യ പ്രഭയാണ് തമാശയില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

ഹാപ്പി അവര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍,ഷൈജു ഖാലിദ്,ചെമ്പന്‍ വിനോദ്,ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അരുണ്‍ കുര്യന്‍, നവാസ് വളളിക്കുന്ന്, ആര്യ സാലിം, ചിന്നു ചാന്ദിനി, തുടങ്ങിയവരാണ് തമാശയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഈദിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications