​ഗ്രാമി അവാർഡ് 2026: ദലെെലാമയ്ക്കും സ്റ്റീവൻ സ്പീൽബർ​ഗിനും ലേഡി ​ഗാ​ഗയ്ക്കും പുരസ്കാരം

68ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ടിബറ്റൻ ആത്മീയ ​ഗുരു ദലെെലാമയ്ക്കും പുരസ്കാരം. മെഡിറ്റേഷൻസ്: ദ റിഫ്ലക്ഷൻ ഓഫ് ഹിസ് ഹോളിനെസ് എന്ന ആൽബത്തിനാണ് പുരസ്കാരം. മികച്ച ഓഡിയോ ബുക്ക്, നരേഷൻ, സ്റ്റോറി ടെല്ലിം​ഗ് എന്നീ വിഭാ​ഗങ്ങളിലാണ് പുരസ്കാരം. അമേരിക്കൻ ഫിലിം മേക്കർ സ്റ്റീവൻ സ്പീൽബർഗിനും പുരസ്കാരം. മ്യൂസിക് ബെെ ജോൺ വില്യംസ് എന്ന ഇദ്ദേഹത്തിന്റെ ഡോക്യുമെന്ററിയാണ് മികച്ച സംഗീത സിനിമയ്ക്കുള്ള പുരസ്കാരം നേടിയത്.

ഗ്രാമി പുരസ്കാരത്തോടെ സ്റ്റീവൻ സ്പീൽബർ​ഗ് ‌ഇ​ഗോട്ട് ക്ലബിൽ ഇടം നേടി. ​ഗ്രാമി, എമ്മി, ടോണി, ഓസ്കാർ എന്നീ നാല് പുരസ്കാരങ്ങൾ നേടുന്നവരാണ് ഇ​ഗോട്ട് ക്ലബിൽ ഇടം നേടുക. കെ പോപ് ഡീമൺ ഹണ്ടേഴ്സിലെ ​ഗോൾഡൻ എന്ന ​ഗാനമാണ് മികച്ച ​ഗാനത്തിനുള്ള പുരസ്കാരം നേടിയത്. ലേഡി ​ഗാ​ഗ അബ്ര കാ ഡാബ്രയിലെ ഡാൻസ് പോപ് റെക്കോർ‍ഡിം​ഗ് വിഭാ​ഗത്തിൽ പുരസ്കാരം നേടി.

Grammy Awards 2026
Photo Credit: PTI

More from Filmibeat

Read more about: grammy awards
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X