»   » ലാല്‍ ചിത്രത്തിലെ ക്യാമറമാനെ മാറ്റി

ലാല്‍ ചിത്രത്തിലെ ക്യാമറമാനെ മാറ്റി

Posted By:
Subscribe to Filmibeat Malayalam
Grand Master
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ഗ്രാന്റ് മാസ്റ്ററിന് പുതിയ ക്യാമറമാന്‍. വിജയ് ഉലകനാഥിനെ മാറ്റിക്കൊണ്ട് വിനോദ് ഇല്ലംപ്ിള്ളിയെയാണ് ക്യാമറയ്ക്ക് പിന്നിലേക്ക് നിയോഗിച്ചിരിയ്ക്കുന്നത്.

സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഉലകനാഥന്റെ മാറ്റത്തിന് പിന്നില്‍ പലകാര്യങ്ങളാണ് പറഞ്ഞുകേള്‍ക്കുന്നത്. മോഹന്‍ലാലിനെ തന്നെ നായകനാക്കിയൊരുക്കിയ മാടമ്പിയിലൂടെയാണ് ഉലകനാഥന്‍ ആദ്യമായി അരങ്ങേറുന്നത്. പിന്നീട് ലാല്‍ജോസിന്റെ നീലത്താമര യിലും എല്‍സമ്മ എന്ന ആണ്‍കുട്ടിയിലും ഉള്‍പ്പെടെ വിജയ് പ്രവര്‍ത്തിച്ചു.

ചുരുങ്ങിയകാലത്തിനുള്ളില്‍ കഴിവു തെളിയിച്ച ഉലകനാഥനെ തന്നെയാണ് ഗ്രാന്റ് മാസ്റ്ററിലേക്കും ഉണ്ണികൃഷ്ണന്‍ തീരുമാനിച്ചത്. ഈ പ്രൊജക്ടില്‍ നാല് ദിവസം പ്രവര്‍ത്തിച്ച ശേഷം വിജയ് മറ്റൊരു ചിത്രത്തിനായി പോവുകയായിരുന്നു.

തെലുങ്ക് ചിത്രത്തിന്റെ ജോലികളില്‍ മുഴുകിയ ഉലകനാഥന്‍ പിന്നീട് മടങ്ങിവരില്ലെന്ന് വ്യക്തമായതോടെയാണ് വിനോദ് ഇല്ലംപിള്ളിയെ തുടര്‍ന്ന് ഛായാഗ്രഹണത്തിന് നിയോഗിച്ചത്.

ഉലകനാഥന്റെ ഭാഗത്തു നിന്നുണ്ടായത് പ്രൊഫഷണല്‍ അല്ലാത്ത സമീപനമാണെന്ന് സംവിധായകന്‍ പറയുന്നു. അതേസമയം വിജയ്‌ക്കെതിരെ സംഘടനാനടപടി സ്വീകരിക്കുന്ന കാര്യമൊന്നും ആലോചിക്കു ന്നില്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിട്ടണ്ട്.

English summary
Director B Unnikrishnan seems to be having problems with his cameramen. He replaced cameraman Vijay Ulakanathan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam