വീഡിയോ എടുത്തോ! പക്ഷേ മമ്മൂട്ടിയെ കാണിക്കരുത്! സോഷ്യല്‍ മീഡിയയില്‍ വൈറലായി മുത്തശ്ശിയുടെ ഡയലോഗ്
പ്രളയക്കെടുതി കാരണം വലിയ നാശനഷ്ടങ്ങളായിരുന്നു കേരളത്തിലെ മിക്ക ജില്ലകളിലും ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി വന്ന പ്രകൃതി ദുരന്തത്തില്‍പ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ ജനങ്ങള്‍ വലഞ്ഞിരുന്നു. എന്നാല്‍ എല്ലാവരും ഒറ്റക്കെട്ടായി ഇറങ്ങിയതോടെ ഇതിനെ നമ്മള്‍ അതിജീവിക്കും എന്ന ആത്മവിശ്വാസം എല്ലാവരിലും ഉണ്ടായി.
ലക്ഷക്കണക്കിന് ആളുകളായിരുന്നു സ്വന്തം വീടും സ്ഥലവും വിട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറിയിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ എല്ലാവരും ചെയ്തിരുന്നു, സാധാരണ ജനങ്ങള്‍ക്കൊപ്പം വിവിധ മേഖലകളിലെ പ്രമുഖരും വലിയ രീതിയില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സഹായവുമായി എത്തിയ ഒരു മുത്തശ്ശിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തന്റെ കൈയ്യില്‍ ആകെയുണ്ടായിരുന്ന ഒരു ലക്ഷം രൂപ ദുരിതബാധിതര്‍ക്ക് നല്‍കാനായിരുന്നു ഇവര്‍ എത്തിയിരുന്നത്. കാശും സാധനങ്ങളും നല്‍കിയ ശേഷം മുത്തശ്ശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. തന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയവരോട് മുത്തശ്ശി പറഞ്ഞത് രസകരമായ വാക്കുകളായിരുന്നു. 'വീഡിയോ എടുത്തോ പക്ഷേ മമ്മൂട്ടിയെ കാണിക്കരുത്, മൂപ്പര് ബന്ധം ഒഴിയും എന്‌റെ സൗന്ദര്യം കണ്ടിട്ടേ' വീഡിയോയില്‍ മുത്തശ്ശി പറഞ്ഞു.


Click it and Unblock the Notifications