കൊട്ടും കുരവയുമായി കുരുക്ഷേത്രയെത്തി
കൊച്ചി: ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത്ര ബുധനാഴ്‌ച തിയറ്ററുകളിലെത്തി.
സംസ്ഥാനത്തൊട്ടാകെ ചെറുതും വലുതുമായി നൂറ്റിയിരുപതോളം തിയറ്ററുകളില്‍ കുരുക്ഷേത്ര റിലീസ് ചെയ്‌തിട്ടുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി അറിയിച്ചു. ഇതോടെ ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളില്‍ റീലിസ് ചെയ്ത ചിത്രമെന്ന റെക്കോര്‍ഡ് കുരുക്ഷേത്രയ്ക്ക് സ്വന്തമായി.
ചിത്രത്തിന്റെ റിലീസ് ലാല്‍ ആരാധകര്‍ ഉത്സവമാക്കി മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് ലാല്‍ ആരാധകര്‍ ഫിലിം പെട്ടി പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ കൊണ്ടു പോയി പ്രത്യേക പൂജകള്‍ നടത്തിയതിന് ശേഷമാണ് തിയറ്ററുകളിലേക്ക് കൊണ്ടു പോയത്.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യേണ്ട ചിത്രം നിര്‍മാതാക്കളും തിയറ്ററുമടകളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വൈകുകയായിരന്നു.
എന്നാല്‍ അന്ന് തന്നെ റിലീസ് തീരുമാനിച്ചിരുന്ന മമ്മൂട്ടിയുടെ മായാബസാര്‍ വന്‍കിട തിയറ്ററുടമകളുടെ മുന്നറിയിപ്പ് അവഗണിച്ച് സംസ്ഥാനത്തൊട്ടാകെയുള്ള ബി ക്ലാസ് കേന്ദ്രങ്ങളില്‍ റിലീസ് ചെയ്‌ത് ചരിത്രം സൃഷ്ടിച്ചിരുന്നു.
കീര്‍ത്തിചക്രയുടെ രണ്ടാം ഭാഗമെന്ന് വിശേഷിപ്പിയ്‌ക്കപ്പെടുന്ന കുരുക്ഷേത്ര 1998ലെ ഇന്ത്യ-പാക് പോരാട്ടത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് നിര്‍മ്മിച്ചിരിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
കുരുക്ഷേത്ര ചിത്രങ്ങള്‍


Click it and Unblock the Notifications