ക്വീനിലെ നെഞ്ചിനകത്ത് ലാലേട്ടന്‍ പാടി സോഷ്യല്‍ മീഡിയയില്‍ താരമായി മുത്തശ്ശി: വീഡിയോ പുറത്ത്! കാണൂ
ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ക്വീന്‍.ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിന് ശേഷം ഒരു പുതുമുഖ ചിത്രത്തിന് കിട്ടാവുന്നതില്‍ വെച്ച് വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. മെക്കാനിക്കല്‍ എന്‍ജിനിയര്‍മാരായ ജെബിന്‍, ജോസഫ് ആന്റണി,ഷാരിസ് മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയിരുന്നത്. ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് കോളേജില്‍ ഒരു പെണ്‍കുട്ടി എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ പറഞ്ഞിരുന്നത്.

ജേക്‌സ് ബിജോയ് ഒരുക്കിയ ചിതത്തിലെ ഗാനങ്ങളെല്ലാം തന്നെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. പാട്ടുകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മോഹന്‍ ലാല്‍ ആന്‍തവും ഹിറ്റായി മാറിയിരുന്നു. നെഞ്ചിനകത്ത് ലാലേട്ടന്‍...നെഞ്ചുവിരിച്ച് ലാലേട്ടന്‍ എന്ന പാട്ടായിരുന്നു മോഹന്‍ലാല്‍ ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം നേഞ്ചോടു ചേര്‍ത്തിരുന്നത്. ലാലേട്ടനെക്കുറിച്ചുളള പാട്ടുകള്‍ക്കെല്ലാം തന്നെ വലിയ സ്വീകരണമാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. അടുത്തിടയിറങ്ങിയ മഞ്ജു വാര്യരുടെ മോഹന്‍ലാല്‍ എന്ന ചിത്രത്തിലും ലാലേട്ടനോടുളള സ്‌നേഹവും ആരാധനയും കാണിച്ചുകൊണ്ടുളള പാട്ടുകള്‍ പുറത്തിറങ്ങിയിരുന്നു.
ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന പാടിയ ലാലേട്ടാ...എന്നു തുടങ്ങുന്ന ഗാനത്തിനായിരുന്നു മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. ലാലേട്ടനോടുളള മലയാളികള്‍ക്കുളള സ്‌നേഹം എത്രത്തോളമുണ്ടെന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കു ലഭിക്കുന്ന സ്വീകാര്യത കണ്ട് എല്ലാവരും മനസിലാക്കിയിട്ടുളളതാണ്.യുവാക്കളുടെ ഇടയിലെന്ന പോലെ പ്രായമായവരിലും ലാലേട്ടന്‍ ആരാധകരായവര്‍ നിരവധിയുണ്ട്. അത്തരത്തില്‍ ലാലേട്ടന്‍ ആരാധികയായ ഒരു മുത്തശ്ശി ക്വീനിലെ മോഹന്‍ലാല്‍ ആന്‍തം പാടിയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ക്വീന്‍ സിനിമയിലെ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്നു തുടങ്ങുന്ന ഗാനമാണ് മുത്തശ്ശി പാടിയിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയാ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications











