ഇഎംഎസിന്റെ കൊച്ചുമകന്‍ സിനിമയില്‍
രാഷ്ട്രീയ നേതാക്കളും അവരുടെ മക്കളും ഒക്കെ സിനിമയില്‍ അഭിനയിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ പോലെയാണ്. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും, രാജ്‌മോഹന്‍ ഉണ്ണിത്താനുമൊക്കെ ഇത്തരക്കാരില്‍ പ്രമുഖരാണ്.
എന്നാല്‍ മറ്റൊരു കമ്യൂണിസ്റ്റ് നേതാവിന്റെ മകന്റെ കാര്യമാണ് ഇവിടെ പറയുന്നത്. അന്തരിച്ച സിപിഎം നേതാവ് ഇഎം ശ്രീധരന്റെ മകന്‍ സുജിത് ശങ്കര്‍. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലാണ് സുജിത് അഭിനയിക്കുന്നത്.

ഇഎം ശ്രീധരന്റെ മകന്‍ എന്ന് പറഞ്ഞാല്‍ അത് മറ്റാരുമല്ല. സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കൊച്ചുമകന്‍ തന്നെ. ഇന്ത്യ കണ്ട ഏറ്റവും മഹാനായ കമ്യൂണിസ്റ്റ് ആചാര്യന്‍റെ മകന്‍റെ മകന്‍. എന്നാല്‍ ഇഎംഎസിന്റെ കൊച്ചുമകന്‍ എന്ന ജാഡയൊന്നും ഇല്ലാതെയാണ് സുജിത് അഭിനയിക്കാനിറങ്ങുന്നത്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുള്ള ബിരുദമാണ് പിന്‍ബലം.
ഫഹദ് ഫാസിലിന്റെ അനുജന്‍ ഫര്‍ഹാന്‍ ഫാസില്‍ ആണ് രാജീവ് രവിയുടെ 'ഞാന്‍ സ്റ്റീവ് ലോപ്പസി' ലെ നായകന്‍. അത്രമോശമല്ലാത്ത റോളാണ് സുജിത് ശങ്കറിനും ഈ സിനിമയില്‍ ഉള്ളത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിലാണ് ഇപ്പോഴുള്ളത് .


Click it and Unblock the Notifications











