വിഷു പൊളിയ്ക്കാന്‍ സൂപ്പറും ജനപ്രിയനും യുവതാരങ്ങളും
ഇത്തവണത്തെ വിഷു സിനിമാപ്രേമികളെ സംബന്ധിച്ച് ശരിയ്ക്കും വിഭവസമൃദ്ധമാണ്. സൂപ്പര്‍താരസാന്നിധ്യവും യുവ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളുമെല്ലാം ചേര്‍ന്ന് വിഷു കൊഴുപ്പിക്കുമെന്ന് ചുരുക്കം.
ഒട്ടേറെ പ്രതീക്ഷകളുമായി എത്തുന്നവയാണ് ഈ വിഷു റിലീസുകളെല്ലാം. താരങ്ങളുടെ വ്യത്യസ്ത ലുക്കും വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളുമെല്ലാം പ്രത്യേകതകളാണ്. എന്തായാലും തിയേറ്ററുകളില്‍ കടുത്ത മത്സരമാണ് നടക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ സംശയമില്ല. മമ്മൂട്ടിയും ദിലീപും പൃഥ്വിരാജും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും എല്ലാം ചേര്‍ന്ന് വിഷു മത്സരം പൊടിപൊടിയ്ക്കുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

വിഷു മത്സരം കൊഴുക്കും
സൂപ്പര്‍താരം മമ്മൂട്ടിയുടെ വിഷുച്ചിത്രമാണ് ആഷിക് അബു ഒരുക്കുന്ന ഗ്യാങ്സ്റ്റര്‍. ഏപ്രില്‍ 11നാണ് ചിത്രം റിലീസ് ചെയ്യുക. വിഷുക്കാലത്ത് ഏറ്റവുമധികം ആളുകള്‍ കാത്തിരിക്കുന്ന ചിത്രം ഒരുപക്ഷേ ഇതുതന്നെ ആയിരിക്കും. മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കും വ്യത്യസ്തമായ താരനിരയുമെല്ലാം ഗ്യാങ്സ്റ്ററിന്റെ പ്രത്യേകതകളാണ്. നൈല ഉഷ, അപര്‍ണ ഗോപിനാഥ് എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ ശേഖര്‍ മേനോനാണ് വില്ലന്‍.

വിഷു മത്സരം കൊഴുക്കും
ഏപ്രില്‍ പന്ത്രണ്ടിനാണ് ദിലീപ് നായ പരിശീലകനായി എത്തുന്ന റിങ് മാസ്റ്റര്‍ റിലീസ് ചെയ്യുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ചേര്‍ത്തൊരുക്കിയ ഒരു പക്കാ ദിലീപ് കൊമേഴ്‌സ്യല്‍ ചിത്രമായിരിക്കും റിങ് മാസ്റ്റര്‍. റാഫി ആദ്യമായി സ്വതന്ത്ര സംവിധായകനായ ഈ ചിത്രം വിഷുവിന് ചിരിയുടെ മാലപ്പടക്കങ്ങളുമായി എത്തുന്ന ചിത്രംകൂടിയായിരിക്കും. കീര്‍ത്തി മേനകയും ഹണി റോസുമാണ് ചിത്രത്തിലെ നായികമാര്‍.

വിഷു മത്സരം കൊഴുക്കും
സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെടുന്ന ഐപിഎസുകാരനായി പൃഥ്വിരാജ് വേഷമിടുന്ന സെവന്‍ത് ഡേയും പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമാണ്. 42കാരനാണ് ചിത്രത്തില്‍ പൃഥ്വിയുടെ കഥാപാത്രം, പൃഥ്വിയുടെ വ്യത്യസ്തമായ ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഒരു പ്രധാന പ്രത്യേകത. ജനനി അയ്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ യോജ് ജപ്പീയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.

വിഷു മത്സരം കൊഴുക്കും
അരുണ്‍ കുമാര്‍ അരവിന്ദ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന വണ്‍ ബൈ ടു എന്ന ചിത്രം ഏപ്രില്‍ 11ന് എത്തും. ഫഹദ് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ മുരളി ഗോപി, ശ്യാമപ്രസാദ്, ഹണി റോസ്, അഭിനയ തുടങ്ങിവരാണ് പ്രധാന താരങ്ങള്‍. ജയമോഹന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ മുരളി ഗോപിയും ഹണി റോസും തമ്മിലുള്ള ചുംബനരംഗങ്ങള്‍ ഹൈലൈറ്റാണ്.

വിഷു മത്സരം കൊഴുക്കും
കുഞ്ചാക്കോ ബോബനെ നായകനാക്കി എം പത്മകുമാര്‍ ഒരുക്കിയിരിക്കുന്ന പോളി ടെക്‌നിക് ഏപ്രില്‍ 11ന് റിലീസ് ചെയ്യും. ഭാവന നായികയായി എത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം തന്നെ ഹിറ്റായിട്ടുണ്ട്. ഭാവന പൊലീസ് വേഷം ചെയ്യുന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ യുവസഖാവിന്റെ വേഷത്തിലാണ് എത്തുന്നത്. വിജയരാഘവന്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവരെല്ലാം താരനിരയിലുണ്ട്.

വിഷു മത്സരം കൊഴുക്കും
ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ നസീം, ഇഷ തല്‍വാര്‍, നിത്യ മേനോന്‍ തുടങ്ങിയ യുവതാരങ്ങളെ അണിനിരത്തി അഞ്ജലി മേനോന്‍ ഒരുക്കിയ ബാംഗ്ലൂര്‍ ഡെയ്‌സ് വിഷുക്കാലത്തെ മറ്റൊരു ആകര്‍ഷണമാണ്. മെയ് 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോലിതേടി ബാഗ്ലൂരിലെത്തുന്ന കുറച്ച് പേരുടെ കഥയാണ് ബാംഗ്ലൂര്‍ ഡെയ്‌സ് പറയുന്നത്.

വിഷു മത്സരം കൊഴുക്കും
ആസിഫ് അലി, സണ്ണി വെയ്ന്‍, സ്വാതി റെഡ്ഡി, ജനനി അയ്യര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന മോസയിലെ കുതിരമീനുകള്‍ ഏപ്രില്‍ 11നാണ് റിലീസ് ചെയ്യുന്നത്. ലക്ഷ്വദ്വീപിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന വ്യത്യസ്തമായൊരു ചിത്രമായിരിക്കുമിത്. ലക്ഷ്വദ്വീപിലെ മനോഹരമായ ലൊക്കേഷനുകള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.


Click it and Unblock the Notifications











