അക്ഷരം തെറ്റാതെ ആയിരം തവണ ജീനിയസ് എന്ന് വിളിക്കാന്‍ കഴിയുന്ന മഹാപ്രതിഭയാണ് മമ്മൂട്ടി! ജിഎസ് പ്രദീപ്‌

By Midhun Raj

അശ്വമേധം പരിപാടിയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ ആളാണ് ജിഎസ് പ്രദീപ്. പ്രേക്ഷകരുടെ ഇഷ്ട പരിപാടികളിലൊന്നായ അശ്വമേധം അദ്ദേഹത്തിന്റെ കരിയറിലും വഴിത്തിരിവായിരുന്നു. ഒട്ടേറെ വിഷയങ്ങളിലുളള ജിഎസ് പ്രദീപിന്റെ അറിവ് മലയാളികള്‍ കണ്ടതാണ്. ടെലിവിഷന്‍ അവതാരകനു പുറമെ നടനായും സംവിധായകനായും അദ്ദേഹം തിളങ്ങി. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് അദ്ദേഹം കുറിച്ച കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

mammootty,

മമ്മൂക്കയെ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു ജീനിയസ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജിഎസ് പ്രദീപ് എത്തിയിരിക്കുന്നത്. "സമഗ്രവും നിരന്തരവുമായ ആത്മാര്‍പ്പണത്തോടെയുളള ലയനമാണ് കര്‍മ്മ മേഖലയില്‍ ഒരു വ്യക്തിയെ ജീനിയസാക്കി മാറ്റുന്നത്. ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ഒരനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ വായിച്ചു. ഒരു നടനായില്ലെങ്കില്‍ ഞാനൊരു സിനിമാ പ്രാന്തനായേനെ പറഞ്ഞത് മറ്റാരുമല്ല. അക്ഷരം തെറ്റാതെ ആയിരം തവണ ജീനിനയസ് എന്ന് വിളിക്കാന്‍ കഴിയുന്ന ഒരു മഹാപ്രതിഭ തന്റെ സമാനതകളില്ലാത്ത അഭിനയവെഭവത്താല്‍ വിശ്വ ചലച്ചിത്രാവകാശത്തിലെ കമ്ര നക്ഷത്രമായ ശ്രീ മമ്മൂട്ടി.

കലയാണ് തന്റെ ലഹരിയും ഭ്രാന്തുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹമാകണം വരും തലമുറയിലെ കലാലോകത്തിന്റെ പാഠപുസ്തകം. ഭ്രാന്തമായ ആത്മസപ്പര്‍ണത്തിന്റെ ഈ ആള്‍രൂപം ആസ്വാദകരെ അനൂഭുതിയുടെ വിഭ്രാന്തിയിലേക്ക് നയിച്ചത് വഴികളിലെ ശരികളിലൂടെയായിരുന്നു. തോണി തുഴഞ്ഞ് ഷൂട്ടിംഗ് കാണാന്‍ പോയ ചെമ്പിലെ ചെറുപ്പക്കാരന്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ജനിച്ചത് ഏത് മലയാളിയുടെയും പുണ്യമാണ്. അതുകൊണ്ട് തന്നെ ശ്രീ മമ്മൂട്ടിയെ ഇങ്ങനെ നിര്‍വ്വചിക്കാം, 'മമ്മൂട്ടി കണ്ടുപഠിക്കാന്‍ ഒരു പുസ്‌കം' അദ്ദേഹം കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X