മോഹന്‍ലാല്‍ ജി.എസ് വിജയനൊപ്പം

By Staff

നാല് വര്‍ഷത്തിനു ശേഷം ജി.എസ്. വിജയന്‍ സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്നു. ഒരു മോഹന്‍ലാല്‍ ചിത്രവുമായാണ് ജി.എസ്.വിജയന്റെ തിരിച്ചുവരവ്.

ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബി.ഉണ്ണിക്കൃഷ്ണനാണ്. മോഹന്‍ലാലിനെ നായകനാക്കി മാടമ്പി എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബി.ഉണ്ണിക്കൃഷ്ണന്‍ ആ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും പുതിയ ചിത്രത്തിന് രചന നടത്തുന്നത്.

സുരേഷ് ഗോപി നായകനായ കവര്‍ സ്റ്റോറിയാണ് ജി.എസ്.വിജയന്‍ ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. കവര്‍ സ്റ്റോറിക്കു ശേഷം നാല് വര്‍ഷത്തോളം വിജയന്‍ ചിത്രങ്ങളൊന്നും ചെയ്തില്ല. ഇതിനിടയില്‍ അമൃതാ ടിവിക്കു വേണ്ടി ഒരു സീരിയല്‍ സംവിധാനം ചെയ്തിരുന്നു.

ആനവാല്‍ മോതിരമാണ് ജി.എസ്.വിജയന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത്. ഒടുവില്‍ ചെയ്ത ചെപ്പടിവിദ്യ, കവര്‍ സ്റ്റോറി തുടങ്ങിയ ചിത്രങ്ങള്‍ പരാജയങ്ങളായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X