»   » നസ്രിയയുടെ ഇഷ്ടജോഡികള്‍ അജിത്തും ശാലിനിയും

നസ്രിയയുടെ ഇഷ്ടജോഡികള്‍ അജിത്തും ശാലിനിയും

Posted By:
Subscribe to Filmibeat Malayalam

തമിഴകത്ത് താനേറെ ആരാധിയ്ക്കുന്ന താരം അജിത്താണെന്നും അജിത്തിനെയും ഭാര്യ ശാലിനിയെയും നേരിട്ട് കാണാന്‍ തനിയ്ക്ക് ആഗ്രഹമുണ്ടെന്നും നടി നസ്രിയ നസിം. തമിഴില്‍ ഇതിനകം രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കുകയും മറ്റു പല ചിത്രങ്ങളിലേയ്ക്കും കരാറാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അജിത്തിനെ കാണാന്‍ തനിയ്ക്ക് അവസരം ലഭിച്ചിട്ടില്ലെന്ന് നസ്രിയ പറയുന്നു.

വളരെ കുഞ്ഞുനാള്‍ മുതലേ എന്റെ ഇഷ്ടതാരമായിരുന്നു അജിത്ത്. ഏത് ചലച്ചിത്രമേഖലയിലെ ദമ്പതിമാരെ അടുത്താലും അവരിലെല്ലാം എനിയ്‌ക്കേറ്റവും ഇഷ്ടം അജിത്ത്-ശാലിനി ജോഡിയാണ്. ശാലിനി ചെയ്ത പോലുള്ള വേഷങ്ങള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുണ്ടാകും. അവരെ രണ്ടുപേരെയും നേരില്‍ കാണാന്‍ കഴിയുന്ന അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍- നസ്രിയ പറയുന്നു.

Ajith and Shalini

ഒരു തുടക്കക്കാരിയായിരുന്നിട്ടും തമിഴകത്ത് ധനുഷിനെപ്പോലൊരു നടന്റെ നായികയായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് നസ്രിയ. അതുകൊണ്ടുതന്നെ തമിഴകത്തിന്റെ തല അജിത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം സമീപഭാവിയില്‍ത്തന്നെ നസ്രിയയെ തേടിയെത്തിയേയ്ക്കാം. താന്‍ നസ്രിയയുടെ ഇഷ്ടനടനാണെന്ന കാര്യം ഏതെങ്കിലും രീതിയില്‍ അജിത്ത് അറിയുകയാണെങ്കില്‍ അതും നസ്രിയയ്ക്ക് അത്തരമൊരു ചാന്‍സിന് വഴിതുറന്നേയ്ക്കും. എന്തായാലും എന്നാണ് നസ്രിയയുടെ അജിത്ത് സ്വപ്‌നങ്ങള്‍ പൂവണിയുകയെന്ന് കാത്തിരുന്ന് കാണാം.

English summary
Actress Nazriya Nazim has expressed one of her longing desire. One of the biggest desires of Nazriya is to meet Ajith and his wife Shalini.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam