»   » മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍, ഗായിക ശ്രേയാ ഘോഷാല്‍ വെളിപ്പെടുത്തി!! ആരായിരിക്കും അത്!

മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍, ഗായിക ശ്രേയാ ഘോഷാല്‍ വെളിപ്പെടുത്തി!! ആരായിരിക്കും അത്!

By: സാൻവിയ
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമാണ് ഗായിക ശ്രേയാ ഘോഷാല്‍. ദേശീയ അവാര്‍ഡ് ജേതാവായ ശ്രേയാ ഘോഷാല്‍ മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലും ഒട്ടേറെ ചിത്രങ്ങള്‍ക്ക് വേണ്ടി പാടിയിട്ടുണ്ട്. മലയാളത്തില്‍ പാടിയവയില്‍ ഏറെയും സൂപ്പര്‍ഹിറ്റായിട്ടുമുണ്ട്.

അടുത്തിടെ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട ഗായിക ശ്രേയാ ഘോഷാല്‍ മലയാള സിനിമയിലെ ഇഷ്ടപ്പെട്ട നടനെ കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. ആരാധകന്റെ ചോദ്യത്തിന് മറുപടിയായായിരുന്നു ആ വെളിപ്പെടുത്തല്‍.

shreyaghoshal

ന്യൂജനറേഷന്‍ താരങ്ങളില്‍ പൃഥ്വിരാജിനെയാണ് കൂടുതല്‍ ഇഷ്ടമെന്ന് തുറന്ന പറഞ്ഞ ശ്രേയ മോഹന്‍ലാലിന്റെ വലിയൊരു ഫാനാണ് താനെന്ന് വെളിപ്പെടുത്തുകയായിരുന്നു. മോഹന്‍ലാലിനോടുള്ള ആരാധനയെ കുറിച്ച് അന്യഭാഷക്കാര്‍ തുറന്ന് പറയുന്നത് ഇത് ആദ്യമായല്ല.

എങ്കിലും ശ്രേയയുടെ മറുപടി ആരാധകര്‍ക്കും സന്തോഷമാക്കി. തെലുങ്ക്, ഹിന്ദി, തമിഴിലുള്ള താരങ്ങള്‍ മോഹന്‍ലാലിനോടുള്ള ആരാധനയെ കുറിച്ച് മുമ്പും തുറന്ന് പറഞ്ഞിട്ടുണ്ട്.

English summary
Guess Who Is The Favourite Malayalam Actor Of Shreya Ghoshal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam