ഗ്യാങ്സ്റ്ററിലെ വില്ലനാരാണെന്നറിയാമോ?

By Aswathi

ഏറെ പ്രതീക്ഷകളോടെ മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഗ്യാങ്‌സ്റ്റര്‍. വ്യത്യസ്തമായ അഞ്ച് വേഷത്തില്‍ മമ്മൂട്ടിയെത്തുന്നു എന്നതാണ് ഇത്രയങ്ങ് ആവേശം കൊള്ളാന്‍ കാരണം. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗ്യാങ്സ്റ്റര്‍ പോലൊരു ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനാരായിരിക്കും എന്നറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകില്ലെ.

ഒന്ന് ഊഹിച്ചു പറയാമോ, ഗ്യാങ്‌സ്റ്ററില്‍ മമ്മൂട്ടിയുടെ വില്ലനാരായിരിക്കുമെന്ന്. പ്രതീക്ഷിക്കാത്ത ഒരു അവതാരമാണ് ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്യുന്നത്. ശേഖര്‍ മേനോന്‍! ടാ തടിയ എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രയപ്പെട്ടവനായ ഡിജെ ശേഖര്‍ മേനോന്‍ തന്നെ.

Sekhar Menon

പൊണ്ണത്തടിയ്ക്ക് ഇണങ്ങുന്ന നിഷ്‌കളങ്കമായ ചിരിയുമായി മാത്രം അഭ്രപാളിയില്‍ കണ്ട ശേഖര്‍ മേനോനെ വില്ലനെന്നു പറയുമ്പോള്‍ വിശ്വസിക്കാന്‍ അല്പമൊരു പ്രയാസമുണ്ട്. പ്രത്യേകിച്ച ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പും ശേഖര്‍ മേനോന്റെ രൂപവും എവിടെയും ഇണങ്ങുതല്ല എന്നതു തന്നെ. എന്തയാലും തീരുമാനിച്ചു ശേഖര്‍ മേനോന്‍ തന്നെ വില്ലന്‍. മമ്മൂട്ടിയും ശേഖര്‍ മേനോനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഗ്യാങ്സ്റ്റ്ര്‍. കുഞ്ഞനന്തന്റെ കടയ്ക്ക് വേണ്ടിയാണ് നേരത്തെ ഇരുവരും ഒന്നിച്ചത്.

അഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തനായ വേഷത്തിലാണ് ശേഖര്‍ മേനോന്‍ എത്തുന്നത്. മമ്മൂട്ടി വിവിധ ഗെറ്റപ്പിലുള്ള ചിത്രത്തിന്റെ ആദ്യം പോസ്റ്ററിന് ഇന്റര്‍നെറ്റ് ലോകത്ത് വന്‍ സ്വീകരണമാണ് ലഭിച്ചത്. നൈല ഉഷയും അപര്‍ണ ഗോപിനാഥുമാണ് ചിത്രത്തിലെ നായിക വേഷങ്ങള്‍ ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X