»   » ഗിന്നസ് വിനോദിന്റെ കല്യാണം മുടക്കുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ ഒന്നും കിട്ടാനില്ല, കാരണം ഇതാണ്!!!

ഗിന്നസ് വിനോദിന്റെ കല്യാണം മുടക്കുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ ഒന്നും കിട്ടാനില്ല, കാരണം ഇതാണ്!!!

By: Teresa John
Subscribe to Filmibeat Malayalam

പല നാട്ടിലും ഒരു പണിയും ഇല്ലാതെ ഇരിക്കുന്നവരുണ്ട്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ആവശ്യമില്ലാതെ വലിഞ്ഞ് കേറി വരുന്നവര്‍. അവര്‍ അറിഞ്ഞോ അറിയാതെയോ നശിപ്പിക്കുന്നത് മറ്റ് പലരുടെയും ജീവിതമാണ്. അക്കൂട്ടത്തില്‍ കോമഡി ആര്‍ട്ടിസ്റ്റായ ഗിന്നസ് വിനോദുമുണ്ട്. തനിക്ക് വരുന്ന കല്യാണ ആലോചനകള്‍ മുടങ്ങി പോവുന്നതിന്റെ കാരണം വ്യക്തമാക്കി കൊണ്ട് വിനോദ് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ബാധ്യതകളില്ലാത്ത പുനര്‍ വിവാഹത്തിനും താരം തയ്യാറായിരിക്കുകയാണ്.

പൂര്‍ണ ഗര്‍ഭിണിയായി നടിയുടെ ഫോട്ടോഷൂട്ട്! ഇരട്ടകുട്ടികളില്‍ ഒരാള്‍ മരണത്തിന് കീഴടങ്ങിയത് ഇങ്ങനെ..

'ഇത് കോമഡി അല്ല' ഇനിയുള്ള എന്റെ ജീവിതയാത്രയില്‍ എന്റെയൊപ്പം നില്‍ക്കാന്‍ എനിക്ക് ഒരു ജീവിത പങ്കാളിയെ വേണം. ഞാന്‍ ഒരു കോമഡി ആര്‍ട്ടിസ്റ്റാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു മുഖവുര മുകളില്‍ കൊടുത്തത്. ഞാന്‍ പല സ്ഥലത്തും പോയി പെണ്ണ് കണ്ടു. എന്നെ ഇഷ്ട്ടപ്പെട്ട് എന്റെ വീട്ടില്‍ വരുന്ന പെണ്ണു വീട്ടുകാരോട് എന്റെ വീടിന്റെ പരിസരത്തുള്ള ആരോ ഒരാള്‍ എനിക്ക് വരുന്ന കല്ല്യാണങ്ങള്‍ മുടക്കിക്കൊണ്ടിരിക്കുകയാണ് (എന്നിരുന്നാലും ആ മനുഷ്യന് നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.)

guines-vinod

കല്ല്യാണാലോചനകള്‍ മുടക്കാന്‍ അവര്‍ പറയുന്ന കാരണങ്ങള്‍ ഇതാണ്. 1. ഞാന്‍ വലിയ ഒരു മദ്യപാനിയാണ് ( ഞാന്‍ കുടിക്കാറില്ല )
2. എന്റെ അമ്മയ്ക്ക് രോഗം ഉള്ളതിനാല്‍ ആണ് ഞാന്‍ ഇപ്പോള്‍ കല്ല്യാണം കഴിക്കുന്നത് എന്നാണ് അവര്‍ പറയുന്നത് ( എന്റെ അമ്മയ്ക്ക് കാര്യമായ അസുഖങ്ങള്‍ ഒന്നുമില്ല വാര്‍ദ്ധക്യ സഹജമായ ചില ബുദ്ധിമുട്ടുകള്‍ ആ ഒരു ബുദ്ധിമുട്ടുകള്‍ കാരണം എന്നിക്ക് എന്റെ അമ്മയേ ഒഴുവാക്കീട്ട് കല്ല്യാണം കഴിക്കാന്‍ പറ്റുമോ??????

രാമലീല നിരാശപ്പെടുത്തിയില്ല! കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും വാരിയത് എത്രയാണെന്ന് അറിയാമോ?

3 എന്റെ വീടിന്റെ പരിസരത്ത് മഴ പെയ്താല്‍ വെള്ളം നില്‍ക്കു ( ശരിയാണ് മഴ പെയ്താല്‍ വെള്ളം നില്‍ക്കും വെയില്‍ വന്നാല്‍ ഉണങ്ങും)

ഇതിനോടൊപ്പം എന്റെ ഫോട്ടോയും,അമ്മയുടെ ഫോട്ടോയും, വീടിന്റെ ഫോട്ടോയും ഒപ്പം എന്റെ ഗ്രഹനിലയും കൊടുത്തിട്ടുണ്ട് എന്നെ വിശ്വാസമുള്ളവര്‍ താല്‍പ്പര്യമുള്ളവര്‍ വിളിക്കുക( ബാധ്യതകള്‍ ഇല്ലാത്ത പുനര്‍വിവാഹവും പരിഗണിക്കും). എന്നുമാണ് വിനോദ് പറയുന്നത്.

English summary
Guines Vinod saying about his marriage
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam