»   » മമ്മൂട്ടി ശക്തനായൊരു ഭരണാധികാരിയായിരിക്കും; ഗിന്നസ് പക്രു

മമ്മൂട്ടി ശക്തനായൊരു ഭരണാധികാരിയായിരിക്കും; ഗിന്നസ് പക്രു

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടി രാഷ്ട്രീയത്തില്‍ വന്നാല്‍ ശക്തനായ ഭരണാധികാരിയായിരിക്കുമെന്ന് ഗിന്നസ് പക്രു. എന്റെ പൊക്കത്തില്‍ നിന്ന് സിനിമാക്കാര്‍ക്കിടയില്‍ ദൂരദര്‍ശിനി വച്ച് നോക്കിയപ്പോള്‍ അദ്ദേഹത്തിന്റ മുഖമാണ് തന്റെ മനസില്‍ തെളിഞ്ഞതെന്നും ഗിന്നസ് പക്രു പറയുന്നു.

അദ്ദേഹത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ല. എന്തും നടത്തി കാണിക്കാന്‍ മിടുക്കനാണ് മമ്മൂക്ക. വാക്കിലല്ല പ്രവൃത്തിയിലാണ് അദ്ദേഹം വിശ്വസിക്കുന്നതെന്നും ഗിന്നസ് പക്രു പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി രാഷ്ട്രീയത്തില്‍ വരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഗിന്നസ് പക്രു പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

മമ്മൂട്ടി ശക്തനായൊരു ഭരണാധികാരിയായിരിക്കും, ഗിന്നസ് പക്രു പറയാന്‍ കാരണം?

മമ്മൂട്ടി വളരെ സെന്‍സിറ്റീവാണ്. പ്രകൃതി സ്‌നേഹിയാണ്. അദ്ദേഹത്തിന്റെ കാഴ്ചപാടും വീക്ഷണവും ചുറുചുറുക്കുമെല്ലാം ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്നും ഗിന്നസ് പക്രു പറയുന്നു.

മമ്മൂട്ടി ശക്തനായൊരു ഭരണാധികാരിയായിരിക്കും, ഗിന്നസ് പക്രു പറയാന്‍ കാരണം?

കൃഷിയിലും വെടിക്കെട്ട് അപകടം സംഭവിച്ചപ്പോഴുമെല്ലാം മമ്മൂട്ടിയുടെ പ്രവൃത്തികള്‍ ജനങ്ങള്‍ കണ്ടതാണ്.

മമ്മൂട്ടി ശക്തനായൊരു ഭരണാധികാരിയായിരിക്കും, ഗിന്നസ് പക്രു പറയാന്‍ കാരണം?

അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും ഗിന്നസ് പക്രു പറഞ്ഞു.

മമ്മൂട്ടി ശക്തനായൊരു ഭരണാധികാരിയായിരിക്കും, ഗിന്നസ് പക്രു പറയാന്‍ കാരണം?

വര്‍ഷങ്ങളായി ജനപ്രതിനിധികള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് സിനിമാ താരങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെന്നും ഗിന്നസ് പക്രു പറയുന്നു.

English summary
Guiness Pakru about Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam