'കുഞ്ഞപ്പനു വേണ്ടി നീ എടുത്ത പ്രയത്‌നം'! സൂരജിനെ അഭിനന്ദിച്ച് ഗിന്നസ് പക്രു
സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും ഒന്നിച്ച ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. ഇവര്‍ക്കൊപ്പം ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയത് ഒരു റോബോട്ടായിരുന്നു. ചിത്രത്തിലെ റോബോട്ടിനെ അവതരിപ്പിച്ചത് സൂരജ് ആണെന്നുളള കാര്യം കഴിഞ്ഞ ദിവസമാണ് അണിയറക്കാര്‍ വെളിപ്പെടുത്തിയത്. ഒറിജിനല്‍ റോബോട്ടിനെയാണ് കാണിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട് സത്യം വെളിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് സൂരജ് റോബോട്ടായി ഒരുങ്ങുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ദിവസവും മണിക്കൂറുകള്‍ നീണ്ടുനിന്ന മേക്കപ്പിനൊടുവിലാണ് സൂരജ് റോബോട്ടായി മാറിയത്. ആന്‌ഡ്രോയിഡ് കുഞ്ഞപ്പനിലെ സൂരജിന്റെ പ്രയത്‌നത്തെ പ്രശംസിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
കൂട്ടത്തില്‍ ഗിന്നസ് പക്രു നടനെ പ്രശംസിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത് കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. "ഈ ചിത്രത്തില്‍ നിന്റെ മുഖമില്ല,ശരീരം മത്രം കുഞ്ഞപ്പന്‍ എന്ന റോബോട്ടിന് വേണ്ടി നീ എടുത്ത പ്രയത്‌നം. പ്രിയ സൂരജ് അഭിനന്ദനങ്ങള്‍ എന്നാണ് ഗിന്നസ് പക്രു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. മിനിസ്‌ക്രീനിലെ കോമഡി പ്രോഗ്രോമുകളിലൂടെയും സിനിമകളിലുടെയും പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരം കൂടിയാണ് സൂരജ്.



Click it and Unblock the Notifications











