വനജന്‍ ഒരു സാധാരണക്കാരൻ!! ആരാധകരെ വീണ്ടും ഞെട്ടിച്ച് ഗിന്നസ് പക്രു, ഇളയരാജയുടെ മോഷൻ പോസ്റ്റർ...

ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെല്ലാം ഒത്തു ചേർന്നുള്ള മോഷൻ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

തന്നിൽ ഏൽപ്പിക്കുന്ന ഏതൊരു കഥാപാത്രവും അതിന്റെ എല്ലാ മികവുകളോടും കൂടി വെള്ളിത്തിരയിൽ എത്തിക്കുന്ന നടനാണ് ഗിന്നസ് പക്രു. ഹാസ്യതാരമായി വെള്ളിത്തിരയിൽ എത്തിയ പക്രു തന്റെ കൈകളിൽ എല്ലാ കഥാപാത്രങ്ങളും ഭഭ്രമാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. കുട്ടിയും കോലിനും ശേഷം ഗിന്നസ് പക്രു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ഇളയരാജയുടെ ക്യാരക്ടർ മോഷൻ പോസ്റ്റർ പുറത്ത്.

ilayaraja

ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെല്ലാം ഒത്തു ചേർന്നുള്ള മോഷൻ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ വനജൻ എന്ന കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്. തടിവെച്ച് വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം എത്തുന്നത്. പക്രുവിനെ കൂടാതെ ഹരിശ്രീ അശോകന്‍ , ഗോകുല്‍ സുരേഷ്, ദീപക്ക് പറമ്പോല്‍, ഏനില്‍ നെടുമങ്ങാട്, ബേബി ആദ്ര, മാസ്റ്റര്‍ അഹിത്യന്‍, സിജി. എസ് നായര്‍, ജയരാജ് വാര്യര്‍ എന്നിവരാണ് മറ്റുള്ള താരങ്ങൾ.

അപ്പോത്തിക്കിരി, മേൽവിലാസം ശരിയാണ് എന്നീ ചിത്രങ്ങൾക്ക് ശേഷം മാധവ് രാമദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ. സുദീപ് ടി ജോര്‍ജാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X