സംവിധായകനില്‍ നിന്നും ലോകത്തെ എറ്റവും ഉയരം കുറഞ്ഞ നിര്‍മാതാവായി ഗിന്നസ് പക്രു! ഫാന്‍സി ഡ്രസ് വരുന്നു
അഭിനേതാവായും സംവിധായകനുമായി തിളങ്ങിയ മലയാളത്തിലെ ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് ഗിന്നസ് പക്രു. സംവിധായകനില്‍ നിന്നും ഇപ്പോള്‍ ലോകത്തിലെ എറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവായി കൂടി മാറുകയാണ് താരം നടന്‍ ആദ്യമായി നിര്‍മ്മിച്ച ഫാന്‍സി ഡ്രസ്സ് എന്ന ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമയില്‍ മുഖ്യ വേഷത്തില്‍ തന്നെയാണ് ഗിന്നസ് പക്രു എത്തുന്നത്.

നാല് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുളള ഒരു ചിത്രമാണ് ഫാന്‍സി ഡ്രസ്സ് എന്നാണറിയുന്നത്. ഗോവയിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും നടന്നിരുന്നത്. നവാഗതനായ രഞ്ജിത്ത് സക്കറിയ ആണ് ഫാന്‍സി ഡ്രസ്സിന്റെ സംവിധായകന്‍. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലാണ് ഗിന്നസ് പക്രു ഈ ചിത്രം നിര്‍മ്മിക്കുന്നത്. അജയ്കുമാറും രഞ്ജിത്ത് സക്കറിയയും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.
പ്രദീപ് നായര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വി സാജന്‍ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. രതീഷ് വേഗയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. ഫാന്‍സി സ്റ്റോറി ഓഫ് മാം ആന്‍ഡ് സണ്‍ എന്ന ടാഗ് ലൈനുമായാണ് സിനിമയെത്തുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു നേരത്തെ പങ്കുവെച്ചിരുന്നത്. ജൂലായില്‍ ഫാന്‍സി ഡ്രസ് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ഹരീഷ് കണാരന്‍, കലാഭവന്‍ ഷാജോണ്‍, ശ്വേത മേനോന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications











