ഗിന്നസ് പക്രുവിന്റെ നിര്‍മ്മാണത്തില്‍ ഫാന്‍സി ഡ്രസ്സ് വരുന്നു! ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
അഭിനേതാവായും സംവിധായകനുമായി തിളങ്ങിയ ഗിന്നസ് പക്രു ഇനി നിര്‍മ്മാണ രംഗത്തേക്കും കടക്കുന്നു. നടന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ഫാന്‍സി ഡ്രസ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയില്‍ ആരംഭിച്ചു. നവാഗതനായ രഞ്ജിത്ത് സക്കറിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമാണ് ഫാന്‍സി ഡ്രസ്സ് എന്നാണറിയുന്നത്. ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായി പക്രുവും എത്തുന്നുണ്ട്. നാല് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുളള ഒരു ചിത്രമാണ് ഫാന്‍സി ഡ്രസ് എന്നാണറിയുന്നത്.

സര്‍വ്വദീപ്ത പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലാണ് ഗിന്നസ് പക്രു ഈ ചിത്രം നിര്‍മ്മിക്കുന്നത്. അജയ്കുമാറും രഞ്ജിത്ത് സക്കറിയയും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രദീപ് നായര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വി സാജന്‍ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു.
രതീഷ് വേഗയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. ഫാന്‍സി ഡ്രസിന്റെ ഷൂട്ടിംഗ് തുടങ്ങിയ കാര്യം പക്രു തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പങ്കുവെച്ചിരുന്നത്. അതേസമയം മാധവ് രാംദാസിന്റെ ഇളയരാജ എന്ന ചിത്രമാണ് പക്രുവിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തില്‍ നായക വേഷത്തിലാണ് താരം എത്തുന്നത്.


Click it and Unblock the Notifications











