ഗിന്നസ് പക്രുവിനൊപ്പം ഹരീഷ് കണാരനും! ഫാന്‍സി ഡ്രസിന്റെ കിടിലന്‍ ടീസര്‍ പുറത്ത്
ഗിന്നസ് പക്രു നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഫാന്‍സി ഡ്രസ്സ്. നടന്‍ തന്നെ നിര്‍മ്മിക്കുന്ന സിനിമയില്‍ ഹരീഷ് കണാരനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ നാല് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുളള കഥയാണ് പറയുന്നത്.
നവാഗതനായ രഞ്ജിത്ത് സക്കറിയ ആണ് ഫാന്‍സി ഡ്രസ്സിന്റെ സംവിധായകന്‍. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലാണ് ഗിന്നസ് പക്രു ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഗോവയിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും നടന്നിരുന്നത്. അജയ്കുമാറും രഞ്ജിത്ത് സക്കറിയയും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ജൂലായില്‍ ഫാന്‍സി ഡ്രസ് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. കലാഭവന്‍ ഷാജോണ്‍, ശ്വേത മേനോന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. രതീഷ് വേഗയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. ഫാന്‍സി സ്റ്റോറി ഓഫ് മാം ആന്‍ഡ് സണ്‍ എന്ന ടാഗ് ലൈനുമായാണ് സിനിമയെത്തുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു നേരത്തെ പങ്കുവെച്ചിരുന്നത്


Click it and Unblock the Notifications











