twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്ക് പിന്നാലെ കുഞ്ചാക്കോ ബോബന്‍! ഫാന്‍സി ഡ്രസ്സിന്റെ രണ്ടാമത്തെ പോസ്റ്ററുമായി ചാക്കോച്ചന്‍!

    |

    ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളാണ് ഓരോ വാരത്തിലും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ പല സിനിമകളും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് സിനിമയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വൈറലായി മാറുന്നത്. പ്രഖ്യാപനമുള്‍പ്പടെയുള്ള പല കാര്യങ്ങളും അരങ്ങേറുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ഫസ്റ്റ് ലുക്കും ട്രെയിലറുമൊക്കെ തരംഗമായി മാറിയതിന് പിന്നാലെയായാണ് സിനിമകള്‍ എത്താറുള്ളത്. ഗിന്നസ് പക്രു നായകനായെത്തുന്ന സിനിമയുടെ രണ്ടാമത്തെ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

    fancy dress

    ബോബന്‍ കുഞ്ചാക്കോ അല്ല മറ്റൊരു പേരാണ്! ചാക്കോച്ചന്‍ മകന് ഈ പേര് നല്‍കാനൊരു കാരണവുമുണ്ട്! അറിയാമോ?ബോബന്‍ കുഞ്ചാക്കോ അല്ല മറ്റൊരു പേരാണ്! ചാക്കോച്ചന്‍ മകന് ഈ പേര് നല്‍കാനൊരു കാരണവുമുണ്ട്! അറിയാമോ?

    നാണത്താല്‍ മുഖംകുനിച്ച് പേളി! ശ്രീനി വീണ്ടും താലികെട്ടി! പേളിഷ് വിവാഹത്തിന്‍റ പുതിയ ട്രെയിലറെത്തി!!നാണത്താല്‍ മുഖംകുനിച്ച് പേളി! ശ്രീനി വീണ്ടും താലികെട്ടി! പേളിഷ് വിവാഹത്തിന്‍റ പുതിയ ട്രെയിലറെത്തി!!

    മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ഗിന്നസ് പക്രു. മിമിക്രി വേദികളില്‍ തിളങ്ങി നിന്ന താരത്തിന സിനിമയിലെത്തിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. കോമഡി മാത്രമല്ല സീരിയസ് കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലാണ് അദ്ദേഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ നായകനായെത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഫാന്‍സി ഡ്രസ്സിലെ നായകന്‍ മാത്രമല്ല നിര്‍മ്മാതാവും അദ്ദേഹമാണ്. കോമഡിക്ക് പ്രാധാന്യമുള്ള ഹ്യൂമര്‍ ത്രില്ലറുമായാണ് അദ്ദേഹം ഇത്തവണയെത്തുന്നത്. മമ്മൂട്ടിയായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബനാണ് സിനിമയുടെ രണ്ടാമത്തെ പോസ്റ്ററുമായി എത്തിയത്.

    ചാക്കോച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രണ്ടാമത്തെ പോസ്റ്ററെത്തുമെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. രഞ്ജിത്ത് സക്‌റിയയാണ് ചിത്രത്തിന്റെ സംവിധായകന്‍. 8 വര്‍ഷം മുന്‍പ് താന്‍ ഈ സിനിമയുടെ കഥ കേട്ടിരുന്നുവെന്നും നിര്‍മ്മിക്കാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ ആ ദൗത്യവും സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഫാന്‍സി സ്റ്റോറി ഓഫ് മം ആന്‍ഡ് സണ്‍ എന്ന ടാഗ് ലൈനുമായാണ് സിനിമയെത്തുന്നത്.

    English summary
    Guiness Pakru's fancy dress second poster release by Kunchako Boban
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X