എന്റെ സെല്‍ഫിയ്ക്കുളളില്‍ ബുര്‍ജ് ഖലീഫയെന്ന് ഗിന്നസ് പക്രു! ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ! കാണൂ

By Midhun Raj

മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തി തന്റെ അഭിനയപ്രകടനം കൊണ്ട് ശ്രദ്ധേയനായ താരമാണ് ഗിന്നസ് പക്രു. നായകനായും സഹനടനായുമുളള വേഷങ്ങളിലൂടെയാണ് നടന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഇളയരാജ എന്ന ചിത്രത്തിലും ശ്രദ്ധേയ പ്രകടനമായിരുന്നു നടന്‍ കാഴ്ചവെച്ചിരുന്നത്.

ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചൊരു ചിത്രം വീണ്ടും വൈറലായിരിക്കുകയാണ്. ലോകത്തിലെ എറ്റവും ഉയരം കൂടിയ കെട്ടിടമെന്ന റെക്കോര്‍ഡുളള ദുബായിലെ ബുര്‍ജ് ഖലിഫയ്ക്ക് താഴെ നിന്നുകൊണ്ടുളള ഒരു സെല്‍ഫിയാണ് നടന്‍ പുറത്തുവിട്ടിരിക്കുന്നത്.

guiness pakru,

"ഉയരം അതൊരു പ്രശ്‌നമേ അല്ല. എന്റെ സെല്‍ഫിക്കുള്ളില്‍ ബുര്‍ജ് ഖലീഫ എന്നാണ് ചിത്രത്തിനു താഴെയായി ഗിന്നസ് പക്രു കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് നടന്റെ പോസ്റ്റിന് ലൈക്കും ഷെയറും ചെയ്തിരിക്കുന്നത്. ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുണ്ട് നിങ്ങളിലെ നന്മയ്ക്ക് എന്നൊക്കെ ഗിന്നസ് പക്രുവിന്റെ പോസ്റ്റിന് താഴെയായി കമന്റുകള്‍ വരുന്നുണ്ട്.

ഏതായാലും നടന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ഫാന്‍സി ഡ്രസാണ് പക്രുവിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ. ചിത്രത്തിലൂടെ നിര്‍മ്മാതാവായും തുടക്കം കുറിക്കുകയാണ് നടന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X