തമാശ പലപ്പോഴും ഉപജീവനമാര്‍ഗത്തിനായി എടുത്തണിയുന്നതാണ്! വീട്ടില്‍ ഇതൊന്നുമില്ലെന്ന് ഗിന്നസ് പക്രു
Recommended Video

ഗിന്നസ് പക്രു എന്ന താരത്തിന്റെ വളര്‍ച്ച അതിശയത്തോടെയാണ് മലയാളി പ്രേക്ഷകര്‍ നോക്കി കണ്ടത്. ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് മിമിക്രിയില്‍ നിന്നും സിനിമയിലെത്തി വലിയ രീതിയില്‍ നടന്‍ തിളങ്ങിയിരുന്നു. അഭിനേതാവ് എന്നതിലുപരി സംവിധായകന്‍,നിര്‍മ്മാതാവ് എന്നീ രംഗങ്ങളിലാണ് നടന്‍ തിളങ്ങിയിരുന്നത്.
അടുത്തിടെ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗിന്നസ് പക്രു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. തമാശ ഉപജീവനമാര്‍ഗത്തിനായി എടുത്തണിയുന്നതാണെന്നും ജീവിതത്തില്‍ തമാശയും കുട്ടിക്കളിയുമില്ലെന്നും ആണ് പക്രു പറയുന്നത്.

"ജീവിതത്തെ സീരിയസായി കാണുന്ന വ്യക്തിയാണ് ഞാന്‍. തമാശ പലപ്പോഴും ഉപജീവനമാര്‍ഗത്തിനായി എടുത്തണിയുന്നതാണ്. ജോലിയുടെ ഭാഗമാണത്. വീട്ടില്‍ തമാശയും കുട്ടിക്കളിയുമില്ല. കുട്ടിക്കാലം മുതല്‍ക്കേ കുടുംബഭാരം ഏറ്റെടുത്ത് ജീവിച്ച ആളാണ്. തമാശയുടെ മേമ്പൊടിക്കുളളില്‍ നില്‍ക്കുന്ന ശക്തമായ കഥാപാത്രങ്ങളോടെന്നുമൊരു ഇഷ്ടകൂടുതലുണ്ട്". അഭിമുഖത്തില്‍ ഗിന്നസ് പക്രു വ്യക്തമാക്കി.
അതേസമയം മാധവ് രാംദാസ് സംവിധാനം ചെയ്ത ഇളയരാജ എന്ന ചിത്രമാണ് ഗിന്നസ് പക്രുവിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ വനജന്‍ എന്നൊരു കഥാപാത്രത്തെയാണ് ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











