»   » ആദ്യ മകള്‍ നഷ്ടപ്പെട്ടു, രണ്ടാമത്തെ മകള്‍ ഗിന്നസ് പക്രുവിനെക്കാള്‍ വളര്‍ന്നു.. കാണൂ

ആദ്യ മകള്‍ നഷ്ടപ്പെട്ടു, രണ്ടാമത്തെ മകള്‍ ഗിന്നസ് പക്രുവിനെക്കാള്‍ വളര്‍ന്നു.. കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

അച്ഛനെക്കാള്‍ വളര്‍ന്ന മക്കളുണ്ടോ എന്ന് ചോദിച്ചാല്‍ ഗിന്നസ് പക്രു പറയും, അതെ എന്റെ മകള്‍ക്ക് എന്നെക്കാള്‍ വലുപ്പമുണ്ട് എന്ന്. മകളെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് പക്രു എന്ന് സ്‌നേഹത്തോടെ മലയാളികള്‍ വിളിക്കുന്ന അജയന്.

മമ്മൂട്ടി ചിത്രത്തിന്റെ റെക്കോഡ് തിരുത്തിയത് ഗിന്നസ് പക്രു!!

ആദ്യ മകള്‍ നഷ്ടപ്പെട്ടതിന്റെ വേദനയുണ്ട്. പക്ഷെ രണ്ടാമത്തെ മകളുടെ കളിയിലും ചിരിയിലും എല്ലാം മറക്കും. അച്ഛനെക്കാള്‍ വളര്‍ന്ന മകള്‍ സുന്ദരിക്കുട്ടിയുമാണ്. അജയന്റെ മകളുടെ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം

എന്നെ നോക്കുന്നത്

എവിടെ പോയാലും മകള്‍ അഭിമാനത്തോടെ പറയും, ഞാന്‍ ഗിന്നസ് പക്രുവിന്റെ മകള്‍ ദീപ്ത കീര്‍ത്തി ആണെന്ന്. പോകുന്നിടത്തെല്ലാം എന്നെ നോക്കാന്‍ കൂടെ തന്നെ അവളുണ്ടാവുമെന്നും പക്രു പറയുന്നു.

ഞങ്ങള്‍ സീരിയസാണ്

ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് കളിക്കുന്നത് കാണുമ്പോള്‍ ആളുകള്‍ക്ക് ഹരമായിരിയ്ക്കാം. എന്നാലും രണ്ട് പേരും ഭയങ്കര സീരിയസാണെന്നാണ് പക്രു പറയുന്നത്.

അഭിമാന നിമിഷങ്ങള്‍

കൂട്ടുകാരികള്‍ ആര് വിളിച്ചാലും മകള്‍ എനിക്ക് ഫോണ്‍ തരും, അവരുടെ ആശ തീരുന്നത് വരെ അച്ഛന്‍ സംസാരിക്കണം എന്ന് പറയും. ഇതെല്ലാം അഭിമാന നിമിഷങ്ങളാണെന്ന് പക്രു പറയുന്നു.

മകളുടെ തമാശ

റണ്‍ കേരള റണ്ണിന്റെ പരിപാടിയ്ക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞെങ്കിലും കഴിഞ്ഞിരുന്നില്ല. പിറ്റേന്ന് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോള്‍ അവള്‍ക്ക് പരിഭവമായി. വലിയ തിരക്കായിരുന്നു എന്നും കുട്ടികളെ കൊണ്ടു പോകാന്‍ കഴിയാത്ത പരിപാടിയായിരുന്നു എന്നും പറഞ്ഞപ്പോള്‍, കുട്ടിയായ അച്ഛനെങ്ങനെ പോയി എന്നായിരുന്നു അവളുടെ ചോദ്യം

ഡാന്‍സും ഡ്രോയിങും

മകള്‍ പഠിക്കുന്ന സ്‌കൂളില്‍ അതിഥിയായി പോയപ്പോഴാണ് അവളുടെ ഡാന്‍സ് ആദ്യമായി കണ്ടത്. ഞാന്‍ തന്നെ അത്ഭുതപ്പെടുപ്പോയി. ഇപ്പോള്‍ മകളെ ഡാന്‍സിനും ഡ്രോയിങിനും ചേര്‍ത്തിട്ടുണ്ട്. ഭാര്യ ഗായത്രിയും ഹാപ്പിയാണ് - പക്രു പറഞ്ഞു

English summary
Guinness Pakru about daughter Deeptha Keerthy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam