»   » പത്തര മണി കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ ഫോണ്‍ കോള്‍, പക്രു ഞെട്ടി

പത്തര മണി കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ ഫോണ്‍ കോള്‍, പക്രു ഞെട്ടി

Posted By: Rohini
Subscribe to Filmibeat Malayalam

അല്പം പഴയ കഥയാണ്. മമ്മൂട്ടിയെ കുറിച്ച് പറയുന്നതിനിടെ ഗിന്നസ് പക്രുവാണ് മെഗാസ്റ്റാറില്‍ നിന്നും തനിക്കുണ്ടായ ഒരു അനുഭവം പങ്കുവച്ചത്. ഒരു സ്വകാര്യ ചാനലില്‍ പക്രുവിന്റെ പരിപാടിയുണ്ടായിരുന്നു. അത് കഴിഞ്ഞപ്പോള്‍ പത്തരമണിയായി.

അപ്പോഴാണ് മൊബൈലിലേക്ക് ഒരു കോള്‍ വന്നത്. 'ഞാന്‍ മമ്മൂട്ടിയാണ്. തന്റെ പ്രോഗ്രാം കണ്ടു. അസ്സലായിട്ടുണ്ട്. കീപ്പിറ്റപ്പ്' എന്ന് പറഞ്ഞു. സുഹൃത്തുക്കളിലാരോ ശബ്ദം മാറ്റിവിളിച്ച് പറ്റിക്കുകയാണെന്നാണ് പക്രു ആദ്യം വിചാരിച്ചത്.

പത്തര മണി കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ ഫോണ്‍ കോള്‍, പക്രു ഞെട്ടി

സര്‍ മമ്മൂക്ക തന്നെയാണോ എന്ന് പക്രു ചോദിച്ചു. 'എന്താടോ നിനക്കൊരു വിശ്വാസമില്ലാത്തത്. സംശയമുണ്ടെങ്കില്‍ ഫോണ്‍ കട്ട് ചെയ്തിട്ട് നമ്പറ് നോക്കിക്കൊള്ളൂ, യഥാര്‍ത്ഥ മമ്മൂട്ടി തന്നെ' എന്നായിരുന്നു മറുവശത്തുനിന്നുള്ള മറുപടി.

പത്തര മണി കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ ഫോണ്‍ കോള്‍, പക്രു ഞെട്ടി

പറഞ്ഞത് ശരിയാണ്, നല്ലത് ചെയ്താല്‍ അഭിനന്ദിക്കുന്നത് മമ്മൂട്ടി എന്ന മഹാ നടന്റെ രീതിയാണ്- ഗിന്നസ് പക്രു പറയുന്നു

പത്തര മണി കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ ഫോണ്‍ കോള്‍, പക്രു ഞെട്ടി

അത് പോലെ മോശം ചെയ്താല്‍ പ്രതികരിക്കുകയും ചെയ്യും. മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ടി മമ്മൂട്ടി ലൊക്കേഷനില്‍ വഴക്കുണ്ടാക്കുന്നത് നിത്യ സംഭവമാണത്രെ

പത്തര മണി കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ ഫോണ്‍ കോള്‍, പക്രു ഞെട്ടി

ഭക്ഷണം നന്നായില്ലെങ്കില്‍ ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പരാതി പറയുന്നത് മമ്മൂട്ടിയുടെ അടുത്താണത്രെ. അത് കേള്‍ക്കേണ്ട താമസം മമ്മൂട്ടി പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിക്കും 'നല്ല ഫുഡ് കൊടുത്താലെന്താ നിങ്ങള്‍ക്ക്. എല്ലാവരും കഷ്ടപ്പെടുന്നത് ഫുഡ്ഡിന് വേണ്ടിയാണ്' എന്ന് മമ്മൂട്ടി പറഞ്ഞാല്‍ അപ്പോള്‍ തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മെസ്സിലേക്ക് വിളിക്കും. അതോടെ ഫുഡ്ഡ് നന്നാവും

പത്തര മണി കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ ഫോണ്‍ കോള്‍, പക്രു ഞെട്ടി

എന്നാല്‍ പലപ്പോഴും പരാതി പറഞ്ഞ ജൂനിയര്‍ നടനോ നടിയോ ഇക്കാര്യം അറിയില്ല. മമ്മൂക്ക ആരോടും പറയാറുമില്ല- പക്രു പറഞ്ഞു

English summary
Guinness Pakru about Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam