»   » മമ്മൂട്ടി ചിത്രത്തിന്റെ റെക്കോഡ് തിരുത്തിയത് ഗിന്നസ് പക്രു!!

മമ്മൂട്ടി ചിത്രത്തിന്റെ റെക്കോഡ് തിരുത്തിയത് ഗിന്നസ് പക്രു!!

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് മേള. എന്നാല്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം രഘു എന്ന ചെറിയ മനുഷ്യനാണ്.

'ഞാന്‍ നായകനായ ചിത്രത്തില്‍ ചെറിയ വേഷം ചെയ്ത മമ്മൂട്ടി ഇന്നെനിക്ക് തൊടാന്‍ കഴിയാത്തത്ര ഉയരത്തില്‍'

ഉയരം കുറഞ്ഞ ഒരു സര്‍ക്കസ് കോമാളിയുടെ കഥപറഞ്ഞ ചിത്രമാണ് 1980 ല്‍ കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത മേള. ചിത്രത്തില്‍ ബൈക്ക് ജംമ്പര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

മേളയുടെ പ്രത്യേകത

അന്നോളം ഉയരം കുറഞ്ഞ ഒരാളെ കേന്ദ്ര നായകനാക്കി ഒരു സിനിമ വന്നിരുന്നില്ല. അതുകൊണ്ട് തന്നെ മേള എന്ന ചിത്രവും നായകന്‍ രഘുവും അക്കാലത്തെ വലിയ വാര്‍ത്തയായി.

മേളയെ പൊട്ടിച്ച് പക്രു

മേള എന്ന ചിത്രത്തിന്റെ റെക്കോഡ് പൊട്ടിച്ചുകൊണ്ടാണ് വിനയന്റെ സംവിധാനത്തില്‍ അത്ഭുത ദ്വീപ് എന്ന ചിത്രം എത്തിയത്. ഗിന്നസ് പക്രു നായകനായ ചിത്രത്തില്‍ പൃഥ്വിരാജ് മറ്റൊരു പ്രധാന വേഷം ചെയ്തു.

അത്ഭുതം, അത്ഭുത ദ്വീപ്

2 ft 6 in [ 76 cm] മാത്രം നീളമുള്ള കുള്ളനായ ഒരു മനുഷ്യന്റെ പാട്ടും, ഫൈറ്റും, കുതിരസവാരിയും കണ്ടു സിനിമാ ലോകം ഞെട്ടി.

ചരിത്രം മാറ്റിയെഴുതി

25 വര്‍ഷം മുന്‍പത്തെ മേള യുടെ ചരിത്രം ഗിന്നസ് പക്രു തിരുത്തിയെഴുതി. അതിന് സാക്ഷിയായി മേളയിലെ നായകന്‍ രഘുവും അത്ഭുത ദ്വീപില്‍ ഉണ്ടായിരുന്നു

മമ്മുക്കയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ

English summary
Guinness Pakru breaked th record of Mammootty film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam