പൃഥ്വിയുടെ ആ സ്വപ്നം പക്രുവിനുമുണ്ട്! അവാർഡ് കിട്ടിയ സന്തോഷത്തോടൊപ്പം മോഹം തുറന്ന് പറഞ്ഞ് താരം

കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം നടൻ ഗിന്നസ് പക്രു പക്രു തന്നെയാണ്. പൊക്ക കുറവിലൂടെ ഉയരങ്ങൾ കീഴടക്കിയ താരത്തെ തേടി മറ്റൊരു നേട്ടം കൂടി എത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സിനിമ നിർമ്മാതാവ് എന്ന റെക്കോർഡാണ് ഗിന്നസ് പക്രു എന്ന അജയ കുമാർ നേടിയിരിക്കുന്നത്. ഫ്രാൻസി ഡ്രസ് എന്ന ചിത്രത്തിലൂടൊണ് സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ഗിന്നസ് പക്രു ചുവട് വയ്ച്ചത്. ഇതിനും മുൻപ് ഗിന്നസ് റെക്കോർഡ് ഉൾപ്പെടെ ഏറ്റവും ഉയരം കുറഞ്ഞ നടൻ, സംവിധായകൻ എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. കൊച്ചിയില്‍നടന്ന ചടങ്ങില്‍ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സ് അധികൃതര്‍ റെക്കോര്‍ഡ് രേഖ പക്രുവിന് കൈമാറി

 റൊക്കോഡുകൾ നൽകുന്ന ഊർജം

റെക്കോഡുകൾ എന്നും നൽകുന്നത് പ്രചോദനവും പ്രോത്സാഹനവുമാണ്. ഇനി എന്തെങ്കിലുമൊക്കെ ചെയ്യണം എന്നുള്ള ആത്മവിശ്വാസമാണ് ഇത് നൽകുന്നതെന്നു ഗിന്നസ് പക്രു പറഞ്ഞു.

 തന്റെ സ്വപ്നം

അവാർഡുകളും റെക്കോഡുകളും സ്വന്തമാക്കുമ്പോഴും ഏറ്റവും വലിയ ആഗ്രഹം മനസ്സിൽ സൂക്ഷിച്ച് നടക്കുകയാണ് താരം. അത് പക്രു തന്നെ വെളിപ്പെടുത്തുകയാണ്. പൃഥ്വിരാജിനെ പോലെ മോഹൻലാലിനെ നായികനാക്കി ഒരു ചിത്രം ചെയ്യണമെന്നാണ്.

ആ അഞ്ച് സുഹൃത്തുക്കൾ

പ്രശസ്തി ആഗ്രഹിക്കാത് താരമാണ് പക്രു. എന്നാൽ സിനിമ നിർമ്മിക്കാൻ തനിയ്ക്ക് പൂർണ്ണ പിന്തുണയും പ്രചോദനവും നൽകിയത് അഞ്ച് സുഹൃത്തുക്കളാണെന്നും താരം പറഞ്ഞു. കൂടാതെ റെക്കോഡിനൊപ്പം മറ്റൊരു സമ്മാനം കൂടി പക്രുവിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. കൊടുങ്ങലൂർ സ്വദേശി ഡാവിഞ്ചി സുരേഷ് നിർമ്മിച്ച ഫാൻസി ഡ്രസ് എന്ന ചിത്രത്തിൽ പക്രു അവതരിപ്പിച്ച കഥാപാത്രത്തിനോട് സാമ്യമുളള പാവയും സമ്മാനിച്ചു.

 ജീവിതത്തിൽ അത്ഭുത സൃഷ്ടിച്ച അത്ഭുത ദ്വീപ്

ചെറിയ ഹാസ്യരംഗങ്ങളിലൂടെ സിനിമയിൽ സജീവമായിരുന്ന ഗിന്നസ് പക്രുവിന്റെ ജീവിതം മാറ്റി മറിച്ചത് അത്ഭുത ദ്വീപ് എന്ന ചിത്രമായിരുന്നു. തിത്രത്തിലെ ഗജേന്ദ്രൻ എന്ന കഥാപാത്രം താരത്തിന്റെ കരിയറിൽ വലിയൊരു ഹിറ്റായിരുന്നു . ഇതിനു ശേഷം പല മികച്ച കഥാപാത്രങ്ങളും പക്രുവിനെ തേടിയെത്തി. ഒപ്പം പുരസ്കാരങ്ങളും.

 കോമഡിയിൽ നിന്ന് സീരിയസ് കഥാപാത്രം

ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് പക്രു സിനിമയിൽ എത്തിയത്. കോമഡി കഥാപാത്രങ്ങളിൽ മാത്രം ചുവട് ഉറപ്പിക്കാതെ കഥാമൂല്യമുള്ള കഥാപാത്രങ്ങളിലും തന്നെ സാന്നിധ്യം ഉറപ്പിച്ചു. ആളുകളെ ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും ചിന്തിപ്പിക്കാനും പക്രുവിന് കഴിയുമെന്ന് ചിത്രങ്ങളിലൂടെ പക്രുവിന് കഴിഞ്ഞു.

 സംവിധായകൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X