ഗിന്നസ് പക്രു നായകനാവുന്ന ഇളയരാജ വരുന്നു! സിനിമയുടെ വിശേഷങ്ങളുമായി അണിയറ പ്രവര്‍ത്തകര്‍!
മലയാള സിനിമയിലെ ഗിന്നസ് പക്രുവിന് 2018 അനുഗ്രഹങ്ങളുടെ വര്‍ഷമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ താരത്തിന് ഈ വര്‍ഷം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ നിന്നും മൂന്ന് റെക്കോര്‍ഡുകളാണ് ലഭിച്ചത്. ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേര്‍സല്‍ േെറേക്കാഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകളാണ് ഒരു ദിവസം തന്നെ പക്രു ഏറ്റുവാങ്ങിയിരുന്നത്.
സിനിമകളിലും കോമഡി വേദികളിലും സജീവ സാന്നിധ്യമായി മാറിയ പക്രു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഇളയരാജ. അപ്പോത്തിക്കരി, മേല്‍വിലാസം എന്നീ സിനിമകള്‍ക്ക് ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പക്രുവിനൊപ്പം താരപുത്രന്‍ ഗോകുല്‍ സുരേഷാണ് മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. മ്യൂസിക്കല്‍ കട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ഹരിശ്രീ അശോകൻ എന്നിവരുമുണ്ട്.

സിനിമയെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ..
ഞാന്‍ വനജന്‍. മാവുകള്‍ ഇലപൊഴിക്കുന്ന ഈ മുറ്റത്താണ് എന്റെ പൂന്തോട്ടം... എന്റെ കൊച്ചുവീട്. ഇവിടെയെനിക്ക് രണ്ട് കുഞ്ഞു ചെടികളുണ്ട്; എന്റെ മക്കള്‍ സുബ്രുവും അമ്പുവും. പിന്നെ എന്റെ ഭാര്യ പങ്കുവും ഞങ്ങളുടെ എല്ലാമെല്ലാമായ അച്ഛന്‍ ഗണപതിയും. വേലിച്ചെടികളാണ് ഞങ്ങള്‍. അതിരുകളില്‍ കുഞ്ഞുവേരുകളില്‍ പിടിച്ചു നില്‍ക്കുന്നവര്‍, സങ്കടങ്ങളില്‍ ഊയലാടുന്നവര്‍. പക്ഷേ, ഞങ്ങളും കായ്ക്കാറുണ്ട്. ഞങ്ങളും പൂവിടാറുണ്ട്. പൂന്തോട്ടമൊരുക്കുന്നവര്‍ കാണാറില്ലെങ്കിലും ഞങ്ങളും വസന്തമാവാറുണ്ട്. പൂക്കാലമാവാന്‍ ഞങ്ങള്‍ വരുന്നു... നമ്മള്‍ വരുന്നു... 'ഇളയരാജ'.


Click it and Unblock the Notifications











