ദീര്‍ഘ സുമംഗലീ ഭവ! പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിക്ക് ആശംസ നേര്‍ന്ന് സിനിമാലോകം! കാണൂ!
സ്വതസിദ്ധമായ ആലാപന ശൈലിയുമായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ കലാകാരിയാണ് വൈക്കം വിജയലക്ഷ്മി. അധികമാരും കൈവെക്കാത്ത ഗായത്രിവീണയില്‍ അസാമാന്യ വൈഭവമുണ്ട് ഈ ഗായികയ്ക്ക്. ഗിന്നസ് പട്ടികയില്‍ ഇടം നേടിയ കലാകാരിയുടെ വിവാഹമായിരുന്നു തിങ്കളാഴ്ച. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിജയലക്ഷ്മിയെ അനൂപ് താലി ചാര്‍ത്തിയത്. മിമിക്രി കലാകാരനായ അനൂപിനെക്കുറിച്ച് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇരുവരേയും അനുഗ്രഹിക്കാനായി എത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
നേരത്തെ നിശ്ചയിച്ച വിവാഹത്തില്‍ നിന്നും വിജയലക്ഷ്മി പിന്‍മാറിയത് വാര്‍ത്തയായിരുന്നു. സംഗീതത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് താരം വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. നാളുകള്‍ക്ക് ശേഷമാണ് വിവാഹത്തെക്കുറിച്ച് വീണ്ടും വാര്‍ത്തയെത്തിയത്. കുടുംബാംഗങ്ങള്‍ തമ്മില്‍ നേരത്തെ അറിയാമെന്നും സംഗീതത്തെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹമെന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു. മിമിക്രിയും സംഗീതവുമായി മുന്നേറാന്‍ കഴിയുമെന്നും പരസ്പരം പിന്തുണച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോവാനായി കഴിയുമെന്നുമാണ് പ്രതീക്ഷയെന്നുമായിരുന്നു അന്ന് ഗായിക പറഞ്ഞത്.

കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ എന്ന ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരം ഇവര്‍ക്ക് ലഭിച്ചിരുന്നു. പിന്നീട് ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിലൂടെ അടുത്ത വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരവും ഈ ഗായികയെ തേടിയെത്തിയിരുന്നു. കാഴ്ച ലഭിക്കാനുള്ള ചികിത്സകള്‍ നടക്കുന്നുണ്ടെന്നും ചെറിയ വെളിച്ചമൊക്കെ ഇപ്പോള്‍ കാണുന്നുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. വിവാഹിതയായ വിജയലക്ഷ്മിക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഗിന്നസ് പക്രുവും ഗായികയ്ക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. പോസ്റ്റ് കാണൂ.


Click it and Unblock the Notifications











