ട്രോളന്മാരുടെ പ്രാര്‍ത്ഥന കേട്ടു! കോട്ടയം പ്രദീപിന്റെ ദേഹത്ത് ലുട്ടാപ്പി കയറിയെന്ന് ഗിന്നസ് പക്രു!
ബാലരമയിലെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട കഥയാണ് മായാവി. എന്നാല്‍ അടുത്തിടെ മായാവിയെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് ലുട്ടാപ്പിയായിരുന്നു. ലുട്ടാപ്പിക്ക് പകരം ഏതോ ഒരു ഡിങ്കിനിയെ കൊണ്ട് വന്നതോടെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ലുട്ടാപ്പിയ്ക്ക് പകരം മറ്റ് ആരെ കൊണ്ട് വന്നാലും അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. ഇതോടെ ലുട്ടാപ്പി സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ ആവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ലുട്ടാപ്പിയെ സിനിമയില്‍ എടുത്തു എന്നുള്ള വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നടന്‍ ഗിന്നസ് പക്രുവാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. പേടിക്കേണ്ട ലുട്ടാപ്പി യെ ഞങ്ങള് സിനിമയില്‍ എടുത്തു. 'ഫാന്‍സി ഡ്രെസ്സില്‍'. പുള്ളി ഹാപ്പിയായി കോട്ടയം പ്രദീപിന്റെ ദേഹത്തു കൂടി. ലുട്ടാപ്പി സേവ്ഡ് എന്നുമായിരുന്നു ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ചിത്രത്തിനൊപ്പം പക്രു പറഞ്ഞിരിക്കുന്നത്. ലുട്ടാപ്പിയുടെ വേഷത്തില്‍ നടന്‍ കോട്ടയം പ്രദീപാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫാന്‍സി ഡ്രസ്സ് എന്ന് പേരിട്ടിരിക്കുന്ന പക്രുവിന്റെ സിനിമയിലെ കാര്യമാണ് പറഞ്ഞ് വന്നത്. സര്‍വ്വ ദീപ്തയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, കോട്ടയം പ്രദീപ്, ബിജുക്കുട്ടന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖമാണ് ചിത്രത്തിലെ നായിക. രഞ്ജിത്ത് സ്‌കറിയ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥയില്‍ പങ്കാളിയായി പക്രുവുമുണ്ട്.
പക്രുവിന്റേതായി ഉടൻ വരാനിരിക്കുന്ന സിനിമയാണ് ഇളയരാജ. മേല്‍വിലാസം, അപ്പോത്തിക്കരി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത മാധവ് രാമദാസിന്റെ മൂന്നാമത്തെ ചിത്രമാണ് 'ഇളയരാജ'. ഗിന്നസ് പക്രു മുഖ്യവേഷത്തിലെത്തുന്ന സിനിമയുടെ സെന്‍സറിംഗ് അടുത്തിടെയാണ് പൂർത്തിയായത്.


Click it and Unblock the Notifications











