»   » കുഞ്ഞന്‍ പക്രുവിന്റെ ഇമ്മിണി വലിയ സിനിമ

കുഞ്ഞന്‍ പക്രുവിന്റെ ഇമ്മിണി വലിയ സിനിമ

Posted By:
Subscribe to Filmibeat Malayalam
Guinness Pakru
നടന്‍ ഗിന്നസ് പക്രു ക്യാമറയ്ക്ക് പിന്നിലേയ്ക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ്. ഏറെക്കാലമായി മനസ്സില്‍ കൊണ്ടു നടന്ന കഥ കുട്ടിയും കോലും എന്ന പേരില്‍ വെള്ളിത്തിരയിലേയ്ക്ക് പകര്‍ത്താനാണ് പക്രു എന്ന അജയന്‍ തയ്യാറെടുക്കുന്നത്. സിനിമ പൂര്‍ത്തിയാകുമ്പോള്‍ നടന്‍ എന്ന വിശേഷണത്തിന് പുറമേ സംവിധായന്‍ എന്ന പേര് കൂടി പക്രുവിന് പതിച്ചു കിട്ടും.

ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. സംവിധായകരായ ജോഷി, സിദ്ദിഖ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. സനുഷയാണ് ചിത്രത്തിലെ നായിക. നടി കാവ്യമാധവനും ജയറാമും സിനിമയുടെ പൂജാചടങ്ങിന് എത്തിയിരുന്നു. ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടൈനറാണ് ചിത്രം.

പക്രുവിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് സുരേഷും സതീഷും ചേര്‍ന്നാണ്. പക്രു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മൈ ബിഗ് ഫാദറിന് തിരക്കഥയൊരുക്കിയതും ഇരുവരും ചേര്‍ന്നായിരുന്നു. യുണൈറ്റഡ് ഫിലിംസിന്റെ ബാനറില്‍ അന്‍സാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ പക്രുവും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ഒരു മലയാളി പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളും അടങ്ങിയതാണ് തന്റെ സിനിമയെന്ന് പക്രു പറഞ്ഞു. എന്തായാലും ഗിന്നസ് പക്രുവിന്റെ ഇമ്മിണി വലിയ സംവിധാന സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

English summary
After his entry to the Guinness book for the shortest actor to have donned a lead role in a film, Guinness Pakru alias Ajayan will soon eye for another entry by becoming the shortest man to direct a full length commercial feature movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam