നിന്നെപ്പോലെ ഈ ഏട്ടനും അന്ന് കരഞ്ഞിട്ടുണ്ട്! ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഗിന്നസ് പക്രു!
പൊക്കമില്ലായ്മാണെന്റെ പൊക്കമെന്ന വിശേഷണത്തോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുള്ള താരങ്ങളിലൊരാളാണ് ഗിന്നസ് പക്രു. ഉയരക്കുറവിന്റെ പേരില്‍ വേദനിക്കുന്നവര്‍ക്ക് പ്രചോദനമേകുന്ന കുറിപ്പുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. കുട്ടിക്കാലം മുതല്‍ എല്ലാ കാര്യങ്ങളിലും തന്നെ പങ്കെടുപ്പിച്ച അമ്മയ്ക്ക് നന്ദി പറഞ്ഞ് നേരത്തെ താരമെത്തിയിരുന്നു. അമ്മയായിരുന്നു പരിപാടികളിലെല്ലാം തന്നെ പങ്കെടുപ്പിച്ചിരുന്നത്. ഏത് വേദിയിലും നിറഞ്ഞ സന്തോഷത്തോടെയാണ് അദ്ദേഹം എത്താറുള്ളത്. സ്വതസിദ്ധമായ സംസാരവുമായെത്തുന്ന അദ്ദേഹത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്.
പൊക്കമില്ലായ്മയുടെ പേരില്‍ മകന് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയ അമ്മയുടെ വീഡിയോ വൈറലായി മാറിയിരുന്നു. കണ്ണീരോടെയല്ലാതെ ആ വീഡിയോ കാണാനാവില്ലെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ഗിന്നസ് പക്രുവിന്റെ ജീവിതത്തെക്കുറിച്ച് ആ കുട്ടിക്ക് പറഞ്ഞുകൊടുക്കൂയെന്നായിരുന്നു ചിലര്‍ കുറിച്ചത്. ഈ കമന്റുകള്‍ ശ്രദ്ധേയമായി മാറിയതിന് പിന്നാലെയായാണ് പക്രുവും ഇതേക്കുറിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തത്.

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോൾ നിന്റെ 'അമ്മ തോൽക്കും. ഈ വരികൾ ഓർമ്മ വച്ചോളു. ഊതിയാൽ അണയില്ല, ഉലയിലെ തീ, ഉള്ളാകെ ആളുന്നു ഉയിരിലെ തീ ഇളയ രാജ ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്. ഇതായിരുന്നു പക്രുവിന്‍റെ പോസ്റ്റ്.


Click it and Unblock the Notifications