ഇത് അംഗീകരിക്കാന്‍ കഴിയില്ല, തമിഴരുടെ ധാര്‍മിക ബോധം ഇത്രയും അധഃപതിച്ചോ?; വീണ്ടും ജി.വി പ്രകാശ്

കഴിഞ്ഞ ദിവസമാണ് നടനും മ്യൂസിക് ഡയറക്ടറുമായ ജി വി പ്രകാശും ഭാര്യയും ഗായികയുമായ സൈന്ധവിയും വിവാഹ ബന്ധം വേര്‍പെടുത്തുന്നതായി അറിയിച്ചത്. 11 വര്‍ഷത്തോളം നീണ്ടു നിന്ന വിവാഹ ജീവിതമാണ് ഇരുവരും വേര്‍പെടുത്തുകയാണെന്ന് അറിയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരും ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ പിരിയുന്നതിനുള്ള വ്യക്തമായ കാരണം എന്താണെന്ന്് രണ്ട് പേരും തുറന്നു പറഞ്ഞിട്ടില്ല. ജി വി പ്രകാശിന്റെ സംശയമാണ് ഭാര്യയുമായുള്ള വിവാഹമോചനത്തിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്ന അഭ്യൂഹം. ഇതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ വളരെ മോശമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

gv prakash

ഇപ്പോള്‍ വിവാഹമോചന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പരിഹാസ കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജി.വി പ്രകാശ്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലാണ് പ്രകാശ് ട്രോളുകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. എന്തിനാണ് അറിയാത്ത കാര്യത്തില്‍ ഇതുപോലെ പ്രതികരിക്കുന്നതെന്നാണ് ജി വി പ്രകാശ് ചോദിക്കുന്നത്.

'രണ്ട് പേര്‍ പ്രണയിക്കുന്നതും പിന്നീട് വേര്‍പിരിയുന്നതും കൃത്യമായി കാര്യങ്ങള്‍ അറിയാതെ ഓരോരോ ഊഹാപോഹങ്ങള്‍ എഴുതി പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണ്. രണ്ട് പേര്‍ സെലിബ്രിറ്റീസ് ആയതുകൊണ്ട് മാത്രം അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് മൂഢമായ കാര്യങ്ങള്‍ പറയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുകയില്ല,' ജി വി പ്രകാശ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

തമിഴരുടെ ധര്‍മബോധം ഇത്രയും അധഃപതിച്ചു പോയോ? ഇത്തരം കഥകള്‍ പടച്ചുവിടുന്നത് ഇത് പറയുന്ന വ്യക്തികളെ ബാധിക്കില്ലേ? തങ്ങളുടെ പിരിയലിന്റെ കാരണം എന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ അറിയുകയുള്ളു എന്നും ജി. വി പ്രകാശ് കുറിച്ചു.

എന്റെ ജീവിതത്തില്‍ നടക്കുന്നത് എന്താണെന്ന് അറിയാനുള്ള ത്വരയുടെ പുറത്താണ് ഇത്തരം പൊതു ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയരുന്നതെന്ന് എനിക്ക് അറിയാം. ഞാന്‍ ഇങ്ങനെ ഒരു സ്‌റ്റേറ്റ്‌മെന്റ് പറയുന്നത് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തിയുടെ കൂടി ബാധിക്കുന്നതാണ് ഇത് എന്നതിനാലാണ്. വ്യക്തികളുടെ ഫീലിംഗ്‌സിനെ മാനിക്കണമെന്നും നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നുമാണ് ജി വി പ്രകാശ് കുറിച്ചിരിക്കുന്നത്.

gv prakash

ജി വി പ്രകാശും സൈന്ധവിയും വിവാഹിതരാകുന്നത് 2013ലാണ്. വിവാഹത്തിന് മുമ്പ് തന്നെ കുറേ വര്‍ഷം ഇരുവരും ഒരുമിച്ചായിരുന്നു താമസം. 2020ല്‍ രണ്ട് പേരും കുഞ്ഞിനെ തങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിച്ചു. പരസ്പര ബഹുമാനത്തോടു കൂടിയും രണ്ട് പേരുടെയും മനസമാധാനത്തിനും വേണ്ടിയാണ് ഈ വിവാഹ മോചനമെന്നാണ് രണ്ട് പേരും സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരുന്നത്.

'11 വര്‍ഷങ്ങള്‍ക്ക് ശേഷം സൈന്ധവിയും ഞാനും വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ മനസമാധാനത്തിനും ജീവിതത്തിലെ നന്മയെയും കരുതിയാണ് പരസ്പരം എടുത്ത ഈ തീരുമാനം,' എന്നായിരുന്നു ജി വി പ്രകാശ് നേരത്തെ സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞിരിക്കുന്നത്.

Read more about: gv prakash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X