കുഞ്ചാക്കോ ബോബന്‍ പറയുന്നു, ജിമ്മില്‍ പോകുന്നതൊക്കെ ബോറല്ലേ...
ഓരോ നടന്മാര്‍ കഷ്ടപ്പെട്ട് ജിമ്മിലൊക്കെ പോയി ബോഡി ബില്‍ഡപ്പ് നടത്തി മസിലൊക്കെ പെരുപ്പിച്ചെടുക്കാന്‍ പെടാപ്പാട് പെടുകയാണ്. ഈ വിഷയത്തിലൊന്നും കുഞ്ചാക്കോ ബോബന് ശ്രദ്ധ കൊടുക്കാറേയില്ല.
ജിമ്മില്‍ പോകുന്നതിനോടൊക്കെ ചാക്കോച്ചന് വലിയ മടുപ്പാണ്. സാധാരണയുടെ ശരീര സൗന്ദര്യം മതിയെന്ന വിശ്വാസമാണ് മലയാളത്തിന്റെ ആദ്യകാല ചോക്ലേറ്റ് നായകന്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താരം അത് പറയുകയും ചെയ്തു.

ജിമ്മില്‍ പോകുന്നതൊക്കെ തനിക്ക് വെറുപ്പാണെന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്. ഇതൊരു ബോറിങ്ങായ പരിപാടിയാണെന്നും ചാക്കോച്ചന്‍ പറയുന്നു. പക്ഷെ എന്നും ബാഡ്മിന്റന്‍ കളിക്കാറുണ്ടെന്ന് താരം വ്യക്തമാക്കി. അത് വളരെ രസമുള്ള കാര്യമാണത്രെ.
പക്ഷെ കുഞ്ചാക്കോ ബോബന്‍ ജിമ്മില്‍ പോകും. ഏതെങ്കിലും ഒരു സിനിമില്‍ തന്റെ കഥാപാത്രം അത്തരമൊരു ബോഡി ആവശ്യപ്പെട്ടാല്‍ മാത്രം- ചാക്കോച്ചന്‍ വ്യക്തമാക്കി. മധുര നാരങ്ങ, ജമ്‌നാപ്യാരി എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രങ്ങള്‍


Click it and Unblock the Notifications











