»   »  ഞാനായിരുന്നു ആ സ്ഥാനത്ത് എങ്കില്‍ അവറ്റകളെയെല്ലാം കൊന്നു കളഞ്ഞേനെ എന്ന് രാകുല്‍ പ്രീത്

ഞാനായിരുന്നു ആ സ്ഥാനത്ത് എങ്കില്‍ അവറ്റകളെയെല്ലാം കൊന്നു കളഞ്ഞേനെ എന്ന് രാകുല്‍ പ്രീത്

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ മലയാളി നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ഇതുവരെ മലയാളത്തിന് പുറമെ നിന്നും പല പ്രമുഖ താരങ്ങളും പ്രതികരിച്ചു കഴിഞ്ഞു. ബോളിവുഡ് - കോളിവുഡ്, ടോളിവുഡ്, സാന്റവുഡ് ഇന്റസ്ട്രികളിലും നായികമാര്‍ ഞെട്ടിത്തരിച്ചിരിയ്ക്കുകയാണ്.

തലകുനിക്കേണ്ടതും പതറേണ്ടതും ഞാനല്ല; ഷൂട്ടിങിന് വരുന്നതിന് മുന്‍പ് ആക്രമണത്തിനിരയായ നടി പറഞ്ഞത്

സംഭവത്തില്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം കുറ്റവാളികളെ എത്രയും പെട്ടന്ന് കണ്ടുപിടിച്ച് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചതും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീതി കൊന്നു കളയും എന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുന്നു.

മനുഷ്യരെന്ന് വിളിക്കാനാകില്ല

മലയാളി നടിയ്ക്കുണ്ടായ ദുരനുഭവം കേട്ട് ഞെട്ടിയെന്നും ഇതുപോലെ ഹീനമായ പ്രവൃത്തി ചെയ്യുന്നവരെ മനുഷ്യരെന്ന് വിളിക്കാന്‍ കഴിയില്ല എന്നും രാകുല്‍ പറയുന്നു.

കൊന്നേനെ ഞാനവരെ

ഇത് നിന്ദ്യവും വൃത്തികെട്ടതുമായ ആക്രമണമാണ്. ഞാനായിരുന്നു ആ നടിയുടെ സ്ഥാനത്ത് എങ്കില്‍ അവറ്റകളെ മുഴുവന്‍ കൊന്നു കളയുമായിരുന്നു എന്നാണ് രാകുല്‍ പറഞ്ഞത്.

കായികാഭ്യാസിയാണ്

ഞാനൊരു കായികാഭ്യാസിയാണ്. ജിം ഒഴിവാക്കി ഞാനെവിടെയും പോകാറില്ല. ശരീരം ഫിറ്റായി ഇരിക്കാനാണ് ആഗ്രഹിയ്ക്കുന്നത്. എന്നാലെ ഇവരെ പോലുള്ളവരെ നേരിടാന്‍ കഴിയൂ.

പേടി തോന്നുന്നു

നടി ആക്രമിയ്ക്കപ്പെട്ട സംഭവം കേട്ട ശേഷം സത്യത്തില്‍ ടാക്‌സിയില്‍ പോകാനോ പരിചയമില്ലാത്ത ആളുകള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യാനോ പേടിയായിരിയ്ക്കുകയാണ്. ആരെയാണ് ഈ ലോകത്ത് വിശ്വസിയ്ക്കുക എന്ന് രാകുല്‍ പ്രീത് ചോദിയ്ക്കുന്നു.

English summary
Had I been in actress’ place, I’d have killed them: Rakul Preet

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam