ജൂനിയര്‍ ലാലിന്റെ പുതിയ ചിത്രം ഹേയ് ഐആം ടോണി
ആദ്യ ചിത്രത്തിലൂടെ തന്നെ കഴിവ് തെളിയിച്ച പുതുമുഖ സംവിധായകനാണ് ജൂനിയര്‍ ലാല്‍. നടനും സംവിധായകനുമായി അച്ഛന്റെ പാതയില്‍ത്തന്നെയാണ് താനുമെന്ന് ഹണീബീയെന്ന ആദ്യ ചിത്രം കൊണ്ടുതന്നെ ജീന്‍ പോള്‍ വ്യക്തമാക്കിക്കഴിഞ്ഞു.
ഹണീബീയ്ക്ക് രണ്ടാംഭാഗം വേണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ടെന്നും താനതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും ജീന്‍ നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ചിത്രത്തിന്റെ പേരുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംവിധായകന്‍ വെളിപ്പെടുത്തിക്കഴിഞ്ഞു.

ഹേയ് ഐആം ടോണി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ ആസിഫ് അലിതന്നെയാണ് പുതിയചിത്രത്തിലും നായകന്‍. ഒപ്പം പിതാവ് ലാലിനും പ്രധാനവേഷം നല്‍കുന്നുണ്ട്. ആദ്യ ചിത്രം സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയാണ് ഒരുക്കിയതെങ്കില്‍ ഈ ചിത്രം ഒരു ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചനകള്‍. ചിത്രത്തില്‍ ആരായിരിക്കും നായികയെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ജീന്‍ പുറത്തിവിട്ടിട്ടില്ല.


Click it and Unblock the Notifications











