മലയാള സിനിമ വീണ്ടും ബാംഗ്ളൂരില്‍
ബാംഗ്ലൂര്‍ മലയാളിയുടെ ഇഷ്ട ലൊക്കേഷന്‍ ആകുകയാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം മറ്റൊരു കാംപസ് ചിത്രം കൂടി ബാംഗ്ലൂരില്‍ ഒരുങ്ങുന്നു. ലാല്‍ ജൂനിയര്‍ എന്നറിയപ്പെടുന്ന ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'ഹായ് അയാം ടോണി' എന്ന ചിത്രമാണ് ബാംഗ്ളൂരില്‍ ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. ഹണീ ബിയുടെ വിജയത്തിനു ശേഷം ആസിഫ് അലിയും ലാലും ഒരിക്കല്‍ കൂടി ടോണിയില്‍ ഒന്നിക്കുകയാണ്.
ബാംഗ്ളൂര്‍ നഗരത്തില്‍ ഒറ്റ രാത്രി നടക്കുന്ന സംഭവമാണ് സിനിമയുടെ ഇതിവൃത്തം. സൈക്കോ ത്രില്ലറാണ് ജൂനിയര്‍ ലാല്‍ ഒരുക്കുന്നത്. ഐടി ഉദ്യോഗസ്ഥനായ സമീര്‍ ആയി ആസിഫും അദ്ദേഹത്തിന്റെ ഭാര്യ ടിനു ആയി മിയയും അഭിനയിക്കുന്നു. സമീറിനും ടിനുവിനും ഇടയിലേക്കു കടന്നുവരുന്ന ടോണിയായി ലാലും അഭിനയിക്കുന്നു. റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് മിയയും ആസിഫും ആദ്യമായി ജോഡികളാകുന്നത്.

ഹണീ ബി കോമഡി ചിത്രമായിരുന്നെങ്കില്‍ ഹായ് അയാം ടോണി സൈക്കോ ത്രില്ലറാണ്. അതുകൊണ്ടുതന്നെ സിനിമയുടെ കഥയൊന്നും സംവിധായകന്‍ പുറത്തുവിടുന്നില്ല. ജീന്‍ പോള്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.
ബാംഗ്ലൂരില്‍ ചിത്രീകരിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് അടുത്ത ദിവസം റിലീസ് ചെയ്യും. ഇതിനു മുന്‍പ് കിളി പോയി എന്ന ചിത്രവും ബാംഗ്ലൂരിലാണ് ചിത്രീകരിച്ചത്. ബാംഗ്ലൂര്‍ യലഹങ്കയില്‍ 70 ലക്ഷം രൂപ ചെലവിട്ടാണ് ഈ സിനിമയ്ക്കായി സെറ്റ് ഒരുക്കിയിരിക്കുന്നത്. ദീപക് ദേവ് സംഗീതം ഒരുക്കുന്നത്. ആല്‍ബി ക്യാമറയും.


Click it and Unblock the Notifications











