മമ്മൂട്ടിക്ക് മുന്നില്‍ ഇരിപ്പുറച്ചില്ല! ദാദാസാഹിബിലെ ഡയലോഗുമായി ഹക്കീം! ആസ്വദിച്ച് താരവും! കാണൂ!
മമ്മൂട്ടിയുടെ സിനിമകള്‍ മാത്രമല്ല ഡയലോഗുകളും ആരാധകര്‍ക്ക് ഹൃദിസ്ഥമാണ്. മാസ്സ് ഡയലോഗുകളും പെര്‍ഫോമന്‍സുമൊക്കെ എന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാറുണ്ട്. പ്രഖ്യാപനവേള മുതല്‍ത്തന്നെ പല സിനിമകളും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുമുണ്ട്. അദ്ദേഹത്തെ ജീവവായുവായി കരുതുന്ന എത്രയോ ആരാധകരുമുണ്ട്. അത്തരത്തില്‍ അദ്ദേഹത്തിന് മുന്നില്‍ ദാദാസാഹിബിലെ ഡയലോഗ് പറയാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹക്കീം പട്ടേപ്പാടം. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ വീഡിയോയും പ്രകടനവും വൈറലായി മാറിയിരുന്നു.
ഷൂട്ടിംഗ് സെറ്റില്‍ തനിനാടനായി ഇരിക്കുന്ന മമ്മൂട്ടിയോടാണ് ഹക്കീം ഡയലോഗ് പറഞ്ഞത്. മുണ്ടുടുത്ത് കസേരയില്‍ കാലും വെച്ചിരിക്കുന്ന താരം ഹക്കീമിന്റെ പ്രകടനം ചിരിയോടെ ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. തനിക്ക് മുന്നിലേക്കെത്തിയ ഹക്കീമിനോട് ഇരിക്കാനായി മമ്മൂട്ടി പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹം അതിന് കൂട്ടാക്കിയിരുന്നില്ല. ജീവിതത്തിലെ വലിയ സ്വപ്‌നങ്ങളിലൊന്നാണ് ഇതെന്നും അതുകൊണ്ടാണ് തനിക്ക് ഇരിപ്പുറക്കാതിരുന്നതെന്നും അദ്ദേഹം പറയുന്നു. തന്റെ പ്രകടനത്തെ മമ്മൂട്ടിയും ആസ്വദിച്ചിരുന്നുവെന്ന് മനസ്സിലാക്കിയ ഹക്കീമിന് അമ്പരപ്പായിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായ ദാദാസാഹിബിലെ ഡയലോഗായിരുന്നു ഹക്കീം പറഞ്ഞത്. നെടുനീളന്‍ ഡയലോഗായിരുന്നു അദ്ദേഹം പറഞ്ഞത്. ചിരിയോടെ മമ്മൂട്ടി ഡയലോഗ് കേട്ടുനില്‍ക്കുകയായിരുന്നു. തുടക്കക്കാരെ പോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ മമ്മൂട്ടി ഏറെ മുന്നിലാണ്. പ്രമേയത്തിലെ വ്യത്യസ്തതയെക്കുറിച്ചാണ് എന്നും അദ്ദേഹം ചിന്തിക്കാറുള്ളത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ തുടക്കം കുറിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications