നരേനു തിരിച്ചുവരാന്‍ കഴിയുമോ?

By Nirmal Balakrishnan

മലയാളത്തില്‍ തിരക്കുള്ള നായകനാകേണ്ടിയിരുന്ന നടനായിരുന്നു നരേന്‍. എന്നാല്‍ ഒരേ സമയം തമിഴിലും മലയാളത്തിലും കാലിടാന്‍ നോക്കി താഴെ വീഴുകയായിരുന്നു. ആ വീഴ്ചയില്‍ നിന്നു പിന്നീടു കരകയറാന്‍ കഴിഞ്ഞില്ല. തമിഴിലും മലയാളത്തിലും അവസരമില്ലാത്ത അവസ്ഥയിലായി ഒടുവില്‍ . ഇപ്പോഴിതാ രക്ഷപ്പെടാന്‍ അവസാനത്തെ ശ്രമം നടത്തുകയാണ് നരേന്‍.

നവാഗതനായ സുധി അണ്ണന്‍ സംവിധാനം ചെയ്യുന്ന ഹല്ലേലൂയ എന്ന ചിത്രത്തിലൂടെയാണു നരേന്‍ തിരിച്ചുവരവിനു ശ്രമിക്കുന്നത്. മേഘ്‌നരാജ് ആണു നായിക.മനോരോഗ ചികില്‍സകനായ റോയിയായിട്ടാണു നരേന്‍ അഭിനയിക്കുന്നത്. കുട്ടിക്കാലം യാതനകള്‍ നിറഞ്ഞതായിരുന്നു റോയിയുടെത്. അച്ഛന്‍ മുഴു മദ്യപാനി. അമ്മ നേരത്തെ മരിച്ചു. പള്ളി വികാരിയാണ് അവനെ രക്ഷിച്ചത്. ഫ്രാന്‍സിലെ പക്ഷി നിരീക്ഷകനൊപ്പം പോകുന്ന റോയി വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചുവരികയാണ്. കുട്ടിക്കാലത്തെ കൂട്ടുകാരിയായ മീരയെ അവന്‍ വീണ്ടും കാണുന്നു. പിന്നീട് റോയി ഓര്‍മകളിലേക്കുള്ള യാത്രയിലാണ്. അതാണു ഹലേലൂയയില്‍ പറയുന്നത്. മീരയായിട്ടാണ് മേഘ്‌നരാജ് അഭിനയിക്കുന്നത്.

narain

സുധീര്‍ കരമന, സുരേഷ് ഉണ്ണിത്താന്‍, സജിതാ മഠത്തില്‍, കെ.ബി.ഗണേഷ്‌കുമാര്‍, കലിംഗ ശശി, സുനില്‍ സുഗത,നിയാസ് ബക്കര്‍, പാഷാണം ഷാജി എന്നിവരാണു മറ്റു താരങ്ങള്‍. ബാര്‍ക്കിങ് ഡോഗ്‌സ് സെല്‍ഡം ബൈറ്റ്‌സ് ആണുനിര്‍മാണം. അഭിമാന്‍, സുനില്‍രാജ് കാശ്യപ് എന്നിവരാണു കഥയുംതിരക്കഥയും. ബിജിപാല്‍ സംഗീതവും.

മേഘ്‌നരാജിനും നരേനും തിരിച്ചുവരവിനു സാധ്യത നല്‍കുന്ന ചിത്രമാണിത്. പൃഥ്വിരാജിനും ജയസൂര്യയ്ക്കുമൊപ്പം തിളങ്ങേണ്ട നടനായിരുന്ന നരേന് ഹല്ലേലൂയ തിരിച്ചുവരവിനു കളമൊരുക്കുമെന്നു പ്രതക്ഷിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X